Image

മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന് പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍

മോഹന്‍ വര്‍ഗ്ഗീസ്‌ Published on 12 January, 2012
മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന് പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍
ന്യൂയോര്‍ക്ക് : മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ 2012-2013 വര്‍ഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ മീറ്റിംഗ് 2012 ജനുവരി 7-ാം തീയതി മാര്‍ ഈവാനിയോസ് കാത്തലിക്ക് ബിഷപ്‌സ് ഹൗസില്‍ നടന്നു. എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നായി 42 പ്രതിനിധികള്‍ പങ്കെടുത്തു.

യോഗാരംഭത്തില്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്ന സഭയുടെ കാനോനകള്‍ എക്‌സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍സിഞ്ഞോള്‍ പീറ്റര്‍ കോച്ചേരി വായിച്ചു. തുടര്‍ന്ന് അഭിവന്ദ്യപിതാവ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ കടമകളെയും ഉത്തരവാദിത്വങ്ങളെയും പറ്റി അംഗങ്ങളെ ബോധ്യപ്പെടുത്തി. എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്തച്ചന്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഓരോരുത്തരും ഏറ്റ് ചൊല്ലി.
 
തുടര്‍ന്ന് നടത്തിയ തെരെഞ്ഞെടുപ്പില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ന്യൂറോഷന്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ഇടവകാംഗമായ ശ്രീ.ഫിലിപ്പ് ജോണ്‍ തെരെഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന സെക്രട്ടറി ശ്രീ. ഗീവര്‍ഗ്ഗീസ് തങ്കച്ചനില്‍ നിന്നും പുതിയ സെക്രട്ടറി ഔദ്യോഗിക രേഖകള്‍ ഏറ്റ് വാങ്ങി. 2012 ഓഗസ്റ്റില്‍ നടക്കുന്ന മലങ്കര കാതലിന്‍ നാഷണല്‍ കണ്‍വന്‍ഷന്റെ സെക്രട്ടറിയായും ശ്രീ.ഫിലിപ്പ് ജോണ്‍ പ്രവര്‍ത്തിക്കും. ഓഗസ്റ്റില്‍ നടക്കുന്ന കണ്‍വന്‍ഷനെക്കുറിച്ചും മെയ്മാസത്തില്‍ നടക്കുന്ന കലാപരിപാടിയെക്കുറിച്ചും യോഗം വിശദമായ് ചര്‍ച്ച ചെയ്തു.
 
കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോളന്‍ തിരുമേനി, ടൊറോണ്ടോ ആര്‍ച്ച് ബിഷപ്പ് തോമസ് കോളിന്‍സണ്‍ തിരുമേനി, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി തിരുമേനി എന്നിവര്‍ക്ക് അഭിനന്ദനവും പ്രാര്‍ത്ഥനാശംസകളും നേര്‍ന്നു.
മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന് പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക