Image

താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)

Published on 21 August, 2015
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക്:
അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുന്ന ജയറാം ഷോ-യുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനവട്ട ഒരുക്കത്തില്‍.

ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെല്ലാം തന്നെ യുഎസ് വിസ ലഭിച്ചു. സംവിധായകന്‍ നാദിര്‍ഷയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ റിഹേഴ്‌സല്‍ തകൃതിയായി പുരോഗമിക്കുന്നു. പരിപാടിയുടെ ഹൈലൈറ്റുകളായ സ്‌കിറ്റിന്റെയും ഗാനങ്ങളുടെയും റെക്കോഡിങ് പൂര്‍ത്തിയായി. ജയറാം, പിഷാരടി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പില്‍ അമ്പതോളം വരുന്ന കലാകാരന്മാരുടെ സംഘമാണ് പങ്കെടുക്കുന്നത്.

ആദ്യ സിനിമ സംവിധാനം ചെയ്യുന്ന തിരക്കിനിടയിലും ഷോയുടെ സംവിധായകന്‍ കൂടിയായ നാദിര്‍ഷ താരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി സജീവമായി കൂടെയുണ്ട്. ധര്‍മ്മജന്‍, നാദിര്‍ഷ എന്നിവരാണ് പ്രധാനമായും ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്കിടയിലെ താരമായി പത്മശ്രീ ജയറാം തന്നെ ഷോയുടെ കേന്ദ്രബിന്ദുവാകുന്ന വിധത്തിലാണ് ഷോ തയ്യാറാക്കിയിരിക്കുന്നത്. ഇളക്കി മറിക്കുന്ന പോപ്പുലര്‍ ഗാനങ്ങളും ചടുലമായ നൃത്തരംഗങ്ങളുമായി മറ്റ് കലാകാരന്മാരും ഷോ-യ്ക്ക് വര്‍ണ്ണവൈവിധ്യമൊരുക്കുന്നു. ക്യാമ്പില്‍ ഇവരുടെയും റിഹേഴ്‌സല്‍ അവസാനവട്ട ഒരുക്കത്തിലാണ്.ജയറാമിന്റെയും പിഷാരടിയുടെയും നാദിര്‍ഷായുടെയും മള്‍ട്ടി ടാലന്റാണ് ഷോയുടെ ഹൈലൈറ്റ്.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്തംബര്‍ 12-ന് ന്യൂയോര്‍ക്കിലും (Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367) സെപ്തംബര്‍ 13-ന് ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്. ന്യൂജേഴ്‌സി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ (Felician College Auditorium, 262 S Main St (at Lodi College), Lodi, NJ 07644 ) വൈകിട്ട് അഞ്ചിനാണ് ഷോ.

ജയറാം ഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞുവെന്നും വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കിന്റെ സംഘാടകന്‍ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വാങ്ങാനുള്ള സൗകര്യം ംംം.വലറഴലല്‌ലിെേി്യ.രീാ എന്ന വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെയും, ഐഇഎന്‍എ-യുടെും സംയുക്താഭിമുഖ്യത്തില്‍ ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്യൂവലേഴ്‌സ്, മൂലന്‍സ് ഗ്രൂപ്പ്, റിയ ട്രാവല്‍, വിന്‍സെന്റ് ജ്യൂവലേഴ്‌സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍. മലയാളി എഫ്എം, ഏഷ്യാനെറ്റ്, എമര്‍ജിങ് കേരള എന്നിവരാണ് മറ്റു മീഡിയ പാര്‍ട്‌ണേഴ്‌സ്.

ജയറാമിനെ കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഫെയിം നായിക ആര്യ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ജയറാം ഷോ അണിയിച്ചൊരുക്കുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ മലയാള ചിത്രം അമര്‍, അഖ്ബര്‍, അന്തോണി എന്ന ചിത്രം നിര്‍മ്മിക്കുന്നതും യുജിഎമ്മിന്റെ സാരഥി ഡോ.സഖറിയ തോമസാണ്. ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് നായകനിരയിലുള്ളത്.

ജയറാം ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310

അനില്‍ പുത്തന്‍ചിറ (732) 319-6001
സന്തോഷ് തോമസ് (848) 448-1375
മാത്യു ജോര്‍ജ് (ബൈജു) (732)429-4955
ഐ.ഇ.എന്‍.എ (201)523-6262
ശലിമവെീം@െഴാമശഹ.രീാ

ഹെഡ്ജ് ഇവന്റ്‌സ് ന്യയോര്‍ക്ക്
ബാബു പൂപ്പള്ളില്‍ (914)720-7891
സണ്ണി (516)528-7492
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
താരങ്ങളുടെ വിസയെത്തി, ജയറാമും സംഘവും റിഹേഴ്‌സല്‍ തിരക്കില്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
JEGI 2015-08-21 07:43:14
വീണ്ടും കബളിപ്പിക്കപ്പെടാൻ മലയാളിയുടെ സമയവും കാശും ബാകി ....
എന്ത് പറ്റി നമ്മുടെ കമന്റ്‌ എഴുത്ത് തൊഴിലാളികൾക്ക്,  ആരെയും രണ്ടു ദിവസം ആയി കാണുന്നില്ലല്ലോ. ഓണം ആയിട്ട് ചന്തയിൽ കൂടി കറങ്ങി നടക്കുകയാണോ.
നാരദരെങ്ങിലും ഒന്ന് മൂപ്പിക്കു, വീക്ക്‌ ഏൻഡ് അല്ലെ  
നാരദർ 2015-08-21 11:49:10
ജെഗിയുടെ വീക്ക് എൻഡ് അടിച്ചുപൊളിക്കാനും ഉത്തേജനം തരാനും വേണ്ടിയാണ് വായനക്കാരൻ ഗുളിക രൂപത്തിൽ ഒരു ഉപദേശം തന്നിരിക്കുന്നത്. അതുപോലെ ചെയ്‌താൽ  ഒരു പാല്പ്പായസം കഴിച്ചപോലിരിക്കും .
ശകുനി 2015-08-21 13:36:55
ജോർജ്ജു തുമ്പയിലിന്റെ വയാഗ്ര പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്!  ഈ വീക്ക് എന്ട് പോടീപൂരം 
പാഷാണം 2015-08-21 16:40:11

നില വിളക് എന്താണ്

വിളക് തണ്ട് = പുരുഷ ലിംഗം

എണ്ണ പാത്രം = സ്ത്രീലിംഗം 

എണ്ണ = മദ രസം

ഹിന്ദു ദേവന്‍ ദേവിയും ആയി രതി സുഗത്തില്‍ നിന്നും കത്തി ആളുന്ന ഊര്‍ജം = അഗ്നി .

ഒന്നും അറിയാതെ അനേകം നിലവിളക് കത്തിക്കുന്നു .

  - പാഷാണം
keraleeyan 2015-08-21 16:54:31
കുറച്ചു കാലമായി ഹിന്ദുത്വ വര്‍ഗീയക്കാര്‍ നിലവിളക്ക് വേറാരും ഉപയോഗിക്കാതിരിക്കാന്‍ കള്ളക്കഥകള്‍ ഉണ്ടാക്കുന്നു. ചിലര്‍ പറയുന്നു അത് മന്ത്രവാദത്തിനു ഉപയോഗിക്കുന്നതാണെന്നു. ആയിക്കോ.
ശ്രീ നാരായണ ഗുരു പറഞ്ഞത് ആവര്‍ത്തിക്കാം. ഹിന്ദു ഉപയോഗിക്കുന്ന നിലവിളക്കിന്റെ അര്‍ഥം അതായിരിക്കാം. പക്ഷെ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നത് ക്രിസ്ത്യന്‍ നിലവിളക്കാണല്ലൊ.
റബറിനു വരെ ജാതിയും മതവും ഉണ്ടാക്കിയ വീരന്മാരാണു ഈ വര്‍ഗീയക്കാര്‍.
ഈ വര്‍ഗീയവാദികള്‍ ഉപയൊഗിക്കുന്ന മിക്ക സാധനങ്ങളും ക്രൈസ്തവരുടെ സംഭാവനയാണു. ഇന്റര്‍നെറ്റും സെല്‍ ഫോണും ഇംഗ്ലീഷ് ഭാഷയുമെല്ലാം.
കേരളത്തില്‍ നുണകളിലൂടെ വര്‍ഗീയത വളര്‍ത്താന്‍ ഇവര്‍ തത്രപ്പെടുന്നു. കേരള സംസ്‌കാരം തകര്‍ത്ത് വിവരമില്ലാത്ത ഉത്തരേന്ത്യക്കാരന്റെ വര്‍ഗീയവാദം കൊണ്ടു വരാനുള്ള നീക്കം ചെറുത്തൂ തോല്പ്പിക്കണം.
കേരള മക്കള്‍ മതത്തിന്റെ പേരില്‍ ഒരിക്കലും തമ്മില്‍ തല്ലിയിട്ടില്ല. ആ പരമ്പര്യം നാം കാത്തൂ സൂക്ഷിക്കണം.
Malayalee 2015-08-21 17:11:05
Another Lalism type of activites are coming to trick you and take your money. Thease poor people think cinema people are semi Gods. What a pity? Give your hard earned money to some poor people instead. Also promote local talents.
naradan 2015-08-21 18:17:35
അയ്യോ  കേരളീയ  ഇങ്ങനെ ഒക്കെ പറയാന്‍ ?
internet, cell-phone, english  ഇതൊക്കെ  ക്രിസ്താനി ഉടെ  നേട്ടം .
താന്‍ എതു വട്ടവന്‍ കുഴിയില്‍ ഇരുന്നാണോ  ഇതൊക്കെ  തട്ടി വിടുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക