Image

ജോയി കടുകുമാക്കല്‍ പ്രവാസി തീയേറ്റേഴ്‌സ്‌ പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 January, 2012
ജോയി കടുകുമാക്കല്‍ പ്രവാസി തീയേറ്റേഴ്‌സ്‌ പ്രസിഡന്റ്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി തീയേറ്റേഴ്‌സിന്റെ വാര്‍ഷിക പൊതുയോഗം 2012 -13 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജോയി കടുകുമാക്കല്‍ (പ്രസിഡന്റ്‌), സിറാജ്‌ സിറായുദീന്‍ (സെക്രട്ടറി), പോള്‍ തെക്കുംതല (ട്രഷറര്‍), പാപ്പന്‍ ഏബ്രഹാം (ജോയിന്റ്‌ ട്രഷറര്‍), ഷാജി മിറ്റത്താനി (മാര്‍ക്കറ്റിംഗ്‌), ക്രിസ്റ്റി ജറാള്‍ഡ്‌ (പി.ആര്‍.ഒ) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. സേവ്യര്‍ മൂഴിക്കാട്ട്‌, തോമസ്‌ പള്ളം എന്നിവരെ ഓഡിറ്റേഴ്‌സായും തെരഞ്ഞെടുത്തു.

കഴിഞ്ഞവര്‍ഷത്തെ പ്രവാസി തീയേറ്റേഴ്‌സിന്റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍, അര്‍പ്പണമനോഭാവത്തോടെ നേതൃത്വം നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും, സഹകരിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും പ്രസിഡന്റ്‌ പ്രത്യേകം നന്ദി പറഞ്ഞു.

ഫിലാഡല്‍ഫിയയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ നല്ലവരായ കലാസ്‌നേഹികളുടേയും അകമഴിഞ്ഞ, നിസ്‌തുല സഹകരണത്തിന്റേയും ഉത്തമ ഉദാഹരണമാണ്‌ പ്രവാസി തീയേറ്റേഴ്‌സിന്റെ നാലാമത്‌ നാടകത്തിന്റെ വന്‍ വിജയമെന്ന്‌ ഷാജി മിറ്റത്താനി പറഞ്ഞു.

ജനുവരി എട്ടാംതീയതി കാശ്‌മീര്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തപ്പെട്ട ക്രിസ്‌മസ്‌ -പുതുവത്സരാഘോഷവും വന്‍ വിജയമായിരുന്നെന്നും ആഘോഷപരിപാടികള്‍ ഏവരേയും വിസ്‌മയഭരിതരാക്കിയ വേറിട്ടൊരു അനുഭവമായിരുന്നുവെന്നും സിറാജ്‌ സിറായുദ്ദീനും, പാപ്പന്‍ ഏബ്രഹാമും വിലയിരുത്തി. കാശ്‌മീര്‍ ഗാര്‍ഡന്‍സിന്റെ വിഭവസമൃദ്ധമായ ഡിന്നര്‍ ആഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. സജി വര്‍ഗീസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ജോയി കടുകുമാക്കല്‍ പ്രവാസി തീയേറ്റേഴ്‌സ്‌ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക