Image

ലാനാ മേഖലാ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 12 January, 2012
ലാനാ മേഖലാ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു
ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. വാസുദേവ്‌ പുളിക്കല്‍ (പ്രസിഡന്റ്‌), ഷാജന്‍ ആനിത്തോട്ടം (സെക്രട്ടറി), ജോസ്‌ ഓച്ചാലില്‍ (ട്രഷറര്‍), സാംസി കൊടുമണ്‍ (വൈസ്‌ പ്രസിഡന്റ്‌), അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ്‌ ലാനയുടെ പുതിയ ഭാരവാഹികള്‍.

വിവിധ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. രാജു തോമസ്‌, ബാബു പാറയ്‌ക്കല്‍ (ന്യൂയോര്‍ക്ക്‌), റീനി മമ്പലം (കണക്‌ടിക്കട്ട്‌), ജോണ്‍ മാത്യു, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ (ഹൂസ്റ്റണ്‍), ചാക്കോ ഇട്ടിച്ചെറിയ, ഡോ. ശ്രീധരന്‍ കര്‍ത്താ (ഷിക്കാഗോ), ജോസന്‍ ജോര്‍ജ്‌, മീനു മാത്യു (ഡാളസ്‌), നീന പനയ്‌ക്കല്‍, പി.കെ. സോമരാജന്‍ (ഫിലാഡല്‍ഫിയ), തമ്പി ആന്റണി (കാലിഫോര്‍ണിയ), വര്‍ഗീസ്‌ ഏബ്രഹാം, ജെയിന്‍ മുണ്ടയ്‌ക്കല്‍ (ഫ്‌ളോറിഡ). കൂടാതെ ഏബ്രഹാം തെക്കേമുറി (ചെയര്‍മാന്‍), പീറ്റര്‍ നീണ്ടൂര്‍, ഏബ്രഹാം തോമസ്‌, ജോണ്‍ ഇളമത, മനോഹര്‍ തോമസ്‌ എന്നിവര്‍ അടങ്ങിയ അഞ്ചംഗ അഡൈ്വസറി ബോര്‍ഡും നിലവില്‍ വന്നു.

വടക്കേ അമേരിക്കയിലെ എല്ലാ മലയാളി എഴുത്തുകാരുടേയും സാഹിത്യ സപര്യയ്‌ക്ക്‌ പ്രോത്സാഹനവും ഉത്തേജനവും നല്‍കുന്ന പരിപാടികള്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലായി നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ അറിയിച്ചു. അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന സമസ്‌ത പ്രവാസി മലയാളി സാഹിത്യ പ്രവര്‍ത്തകരുടേയും ശബ്‌ദവും ആവേശവുമായി സംഘടനയെ മാറ്റിയെടുക്കാന്‍ എല്ലാ എഴുത്തുകാരുടേയും മാധ്യമങ്ങളുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലാനാ മേഖലാ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക