Image

മലയാളത്തിന്റെ ആദ്യ എച്ച്‌.ഡി ചാനല്‍ `ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' സംപ്രേഷണം ആരംഭിച്ചു

Published on 20 August, 2015
മലയാളത്തിന്റെ ആദ്യ എച്ച്‌.ഡി ചാനല്‍ `ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' സംപ്രേഷണം ആരംഭിച്ചു
മറ്റെങ്ങും കാണാനാവാത്ത മിവിവാര്‍ന്ന ദൃശ്യഭംഗിയും ശബ്‌ദമികവോടുംകൂടി ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ഒരു പുതിയ ചാനല്‍ ഏഷ്യാനെറ്റ്‌ എച്ച്‌.ഡി'.

മലയാളത്തിലെ പ്രമുഖ താരങ്ങളായ സുരേഷ്‌ ഗോപി, മുകേഷ്‌, ഏഷ്യാനെറ്റ്‌ എം.ഡി. കെ. മാധവന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' യ്‌ക്ക്‌ തുടക്കമിട്ടു.

ഇതാദ്യമായാണ്‌ ഒരു മലയാളം ചാനല്‍ പൂര്‍ണ്ണമായും ഹൈ ഡെഫനിഷനില്‍ സംപ്രേഷണം ചെയ്യുന്നത്‌. മിനിസ്‌ക്രീന്‍ ചരിത്രത്തിലെ പല സുപ്രധാന നേട്ടങ്ങളും ആദ്യം സ്വന്തമാക്കിയ ഏഷ്യാനെറ്റ്‌ വീണ്ടുമൊരു നാഴികക്കല്ലൂകൂടി പിന്നിടുകയാണ്‌. മലയാളികള്‍ക്ക്‌ എന്നും പുതിയ ദൃശ്യസംസ്‌കാരം സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റ്‌, പൂര്‍ണ്ണ ദൃശ്യഭംഗിയോടെ ഹൈ ഡെഫിനിഷനില്‍ ഡോള്‍ബി 5.1 ശബ്‌ദമികവില്‍ ഏഷ്യാനെറ്റ്‌ എച്ച്‌.ഡി ചാനലിലൂടെ സ്വീകരണ മുറികളില്‍ എത്തുന്നത്‌ സംപ്രേഷണത്തികവിന്റെ പൊലിമയോടെയാണ്‌.

സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രങ്ങള്‍, റിയാലിറ്റി ഷോകള്‍, ജനപ്രിയ പരമ്പരകള്‍, കോമഡി ഷോകള്‍ തുടങ്ങി ഏഷ്യാനെറ്റിലെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏഷ്യാനെറ്റ്‌ എച്ച്‌.ഡിയിലൂടെ മിഴിവാര്‍ന്ന ദൃശ്യഭംഗിയോടും ശബ്‌ദമികവോടെയും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാം. ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ പ്ലസ്‌, ഏഷ്യാനെറ്റ്‌ മൂവീസ്‌, ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌ എന്നിവയ്‌ക്കൊപ്പം ഏഷ്യാനെറ്റ്‌ കുടുംബത്തിലെ അഞ്ചാമത്തെ ചാനലായ ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' പ്രേക്ഷകര്‍ക്കുള്ള ഓണസമ്മാനമാണ്‌.

എച്ച്‌.ഡി സാങ്കേതികമികവിലൂടെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഹൈ ഡെഫനിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ്‌ എച്ച്‌.ഡി ചാനല്‍ ഓഗസ്റ്റ്‌ 13-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ സംപ്രേഷണം ആരംഭിച്ചു.
മലയാളത്തിന്റെ ആദ്യ എച്ച്‌.ഡി ചാനല്‍ `ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' സംപ്രേഷണം ആരംഭിച്ചുമലയാളത്തിന്റെ ആദ്യ എച്ച്‌.ഡി ചാനല്‍ `ഏഷ്യാനെറ്റ്‌ എച്ച്‌.ഡി' സംപ്രേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക