Image

ദേവി അജിത് നിര്‍മാതാവാകുന്നു

Published on 18 August, 2015
ദേവി അജിത് നിര്‍മാതാവാകുന്നു

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത അഭിനേത്രിയാണ് ദേവി അജിത്. അടുത്തതായി ചലച്ചിത്ര നിര്‍മാണ മേഖലയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം.

അടുത്ത വര്‍ഷം താനൊരു ചിത്രം നിര്‍മിക്കുമെന്നാണ് ദേവി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഹ് ജനുവരിയില്‍ ആരംഭിക്കും. കഥാപാത്രങ്ങളേയും അണിയറപ്രവര്‍ത്തരകരേയും വൈകാതെ തീരുമാനിക്കും. സിനിമാ മേഖലയില്‍ കാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്ന ചിത്രമായിരിക്കും തന്റേതെന്നും ദേവി പറഞ്ഞു. ദേവി അജിത്തിന്റെ മരിച്ചു പോയ ഭര്‍ത്താവും നിര്‍മാതാവായിരുന്നു. ദി കാര്‍ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിര്‍മിച്ചത്. 

ദീപേഷ് ടി സംവിധാനം ചെയ്ത അങ്കുരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ദേവി. ചിത്രത്തില്‍ ഒരാണ്‍കുട്ടിയുടെ അമ്മ വേഷമാണ് താന്‍ അവതരിപ്പിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക