Image

ലാവലിന്‍: മറന്ന കഥ ഐസക് പുസ്തകമെഴുതി ഓര്‍മ്മിപ്പിച്ചുവെന്ന് വിമര്‍ശനം

Published on 11 January, 2012
ലാവലിന്‍: മറന്ന കഥ ഐസക് പുസ്തകമെഴുതി ഓര്‍മ്മിപ്പിച്ചുവെന്ന് വിമര്‍ശനം
ആലപ്പുഴ: ലാവലിന്‍ വിഷയത്തില്‍ തോമസ് ഐസക് പുസ്തകമെഴുതിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവലിന്‍ കരാറിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ പുസ്‌കത്തിലൂടെ ഐസക്കിനായെന്നും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പിണറായി പറഞ്ഞു. ഐസക്കിന്റെ 'ഇനിയെന്ത് ലാവലിന്‍' എന്ന പുസ്തകത്തെക്കുറിച്ചാണ് പിണറായിയുടെ പരാമര്‍ശം. എല്ലാവരും മറന്നുതുടങ്ങിയ കഥ പുസ്തകമെഴുതി ഐസക് വീണ്ടും ഓര്‍മ്മിപ്പിച്ചുവെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

മുന്‍മന്ത്രിയും കായംകുളം എം.എല്‍.എയുമായ ജി.സുധാകരനെതിരെയും പിണറായിയുടെ വിമര്‍ശനം എത്തി. കവിതയെഴുതി നടന്നാല്‍ മാത്രം പോര, സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ ചെലുത്തണമെന്നായിരുന്നു വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക