image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അല്‍പം ഭക്ഷണ കാര്യം (ഡോ.എന്‍.പി ഷീല)

EMALAYALEE SPECIAL 16-Aug-2015
EMALAYALEE SPECIAL 16-Aug-2015
Share
image
അപടുക്കളും വിദ്യാഹീനരുമായ തന്റെ ശിഷ്യന്മാര്‍ കര്‍ത്താവിനോട്‌ തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌പ്പോള്‍ ഗുരു അവരെ പഠിപ്പിച്ചതാണ്‌ `സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന. അതില്‍ മനുഷ്യ ജീവിതവിജയത്തിനു വേണ്‌ടത്രയും ഒരു മഹാ സമുദ്രം ചിമിഴില്‍ ഒതുക്കുന്ന പാടവത്തോടെയാണ്‌ അവിടന്ന്‌ നിഗുംഭനം ചെ.യ്‌തിരിക്കുന്നത്‌ . അതില്‍ `ഞങ്ങളുടെ അന്നന്നയപ്പം ഇന്നു ഞങ്ങള്‍ക്കു തരണമെ' എന്നൊരു ഭാഗമുണ്‌ട്‌ . കൗശലക്കാരായ ചില കേമന്മാര്‍ അതു കാലോചിതമായി പരിഷ്‌കരിച്ച്‌ `ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം തരണമേ' എന്നു ചൊല്ലി തുടങ്ങി . ആവശ്യമുള്ള ആഹാരം കോഴിക്കറിയോ തന്തൂരിചിക്കനോ , ബീഫോ പോര്‍ക്കോ, അങ്ങനെയങ്ങനെ അവനവനിഷ്‌ടമുള്ള എന്തു മാകാം , നോക്കണേ , സകലത്തിലും മായമാണ്‌ , പെരുമാറ്റത്തിലും വര്‍ത്തമാനത്തിലും, എല്ലാം .. പക്ഷേ , പ്രാര്‍ത്ഥനയിലും മായം ചേര്‍ത്തുകളയുമെന്ന്‌ നമ്മുടെ കര്‍ത്താവ്‌ ഊഹിച്ചു പോലുമില്ല . എങ്കില്‍ ഒരു പക്ഷേ , ആ വകു പ്പ്‌ ഒഴിവാക്കിയേനെ ! ശിവ ശിവ. ഇങ്ങനെയും ഒരു കിഴിഞ്ഞ പുത്തി പടച്ചോനും ഇല്ല . അവിടെ വെറും രണ്‌ടേ രണ്‌ട്‌ വാക്ക്‌ , `ഉവ്വ്‌ ,ഇല്ല', അത്രതന്നെ ,

ഗന്ധിജി പറഞ്ഞു തന്നില്ലെങ്കിലും നമുക്കറിയാം , നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെയും സ്വഭാവത്തെയും അങ്ങനെ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും ബാധിക്കുമെന്ന കാര്യം ഉദരം `ഉദരം മൂലം ബഹുക്രുത വേഷം' എന്നു പറയാറുണ്ടല്ലോ . വസ്‌ത്രവും വീടും അവശ്യ വസ്‌തുക്കളാണെങ്കിലും ഭക്ഷണം ഒന്നാമതു വരുന്നു . ധര്‍മ്മ സാധനങ്ങളില്‍ ഒന്നാം സ്ഥാനവും ഭക്ഷണത്തി നു തന്നെ . `ശരീരമാദ്യം ഖലു ധര്‍മ്മ സാധനം' എന്നൊരു പ്രസിദ്ധമായ ചൊല്ലുണ്‌ടല്ലൊ. ഭക്ഷണമില്ലാതെ ശരീരത്തിനു നിലനില്‍പില്ല . അതു പ്രവര്‍ ത്തനക്ഷമമാകണമെങ്കില്‍ ആവശ്യത്തിനു ഭക്ഷണം കൂടിയേ കഴിയൂ . ഭക്ഷണം വേണ്‌ടത്ര കഴിക്കാതിരുന്നാലും ഗൗരവതരമായ തെറ്റാണ്‌ . എന്നാല്‍ ഭക്ഷണമുണ്‌ടെന്നു കരുതി വാതോരാതെ ഭക്ഷി ക്കാനും പാടില്ല. അതു കുറ്റകരമാണ്‌ . ഭക്ഷണം , ഹിതവും മിതവുമായി കഴിക്കുന്നതിനെ ക്കുറിച്ച്‌ ശ്രീ ഇറഞ്ഞാല്‍ രാമക്രുഷ്‌ണന്‍ ഒരിക്കല്‍ പറഞ്ഞ തോര്‍മ്മ വരുന്നു .

`ഏകഭുക്തം മഹായോഗി
ദ്വിഭുക്തം മഹാഭോഗി
ത്രിഭുക്തം മഹാരോഗി
ചതുര്‍ഭിക്തം മഹാദ്രോഹി
പഞ്ചഭുക്തം മഹാപാപി'

ഒന്നു മുതല്‍ അഞ്ചു നേരം വരെ കഴിക്കുന്നവരെ ഏതേതു ഗണ ത്തില്‍ പെടുത്താമെന്ന്‌ യഥാക്രമം മഹായോഗി , മഹാഭോഗി, മഹാരോഗി, മഹാദ്രോഹി, മഹാപാപി , എന്നിങ്ങനെയാണത്രെ ആചാര്യമതം .

ഇതനുസിരിച്ച്‌ താന്‍ ഏതു ഗണത്തില്‍പെടുമെന്ന്‌ സ്വയം വിലയിരുത്തുക മുന്‍ പറഞ്ഞ അഞ്ചു തരക്കാരെയും കടത്തി വെട്ടി പിന്നെയും കുറെയധികം തവണ കഴിക്കു ന്നവര്‍ക്ക്‌ പേരു കൊടുക്കാന്‍ ഇനിയൊരു നിഘണ്‌ടു കര്‍ത്താവ്‌ ജനിക്കേണ്‌ടി വരും. ഇവരുടെ ഏകദേശ ഭക്ഷണ രീതി രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ ചെയ്യും മുമ്പുതന്നെ 3-4 കാപ്പിയോ , ചായയോ, അകത്താക്കണം . അതും കഴിഞ്ഞ്‌ വിഭവസമ്രുദ്ധമായ പ്രഭാത ഭക്ഷണത്തിനു ശേഷം , ജോലിക്കു പുറപ്പെടാന്‍ നേപം ഒരുന്മേഷത്തിന്‌ മറ്റൊരു ചായ. ഓഫീസിലെത്തിയാല്‍ ഉടനെ ജോലിയല്ലല്ലൊ . ഫാന്‍ പ്യൂണ്‍ ഇട്ടിട്ടില്ലെങ്കില്‍ അയാളെ തറ പ്പിച്ചൊന്നു നോക്കി ഫാനിട്ട്‌ കാറിലെ എ.സി.യില്‍ നിന്നിറങ്ങി നടന്നപ്പോഴുണ്‌ടായ ക്ഷീണവും കിതപ്പും, മാറ്റാന്‍ ഫാനിന്റെ കീഴില്‍ കറങ്ങും. കസേരയില്‍ ഒരു അര്‍ദ്ധക്കിട പ്പും കറക്കവും. അപ്പോഴേക്കു പ്യൂണ്‍ ചായയുമായി എത്തും. പിന്നെ ഫയലില്‍ അസിസ്റ്റന്റ്‌ ചൂണ്‌ടിക്കാണിക്കുന്നിടത്ത്‌ ഒപ്പിടണം ഒരു നാള്‍ ടൈപ്പിസ്റ്റ്‌ തന്റെ പ്രേമഭാജനത്തിനു ജോലിക്കിടെ ടൈപ്പുചെയ്‌ത കത്തും ഫലയലില്‍ പെട്ടു പോയതിലും ഓഫീസര്‍ ഒപ്പിട്ടുവത്രേ! ഇതു കേവലം ഫലിതമല്ല . നാം ജീവിച്ചിരിക്കുംപോലെ യാഥാര്‍ത്ഥ്യം . വേദാന്തികളല്ലേ, സര്‍വ്വം മായ എന്നു പറഞ്ഞ്‌ ഉദാസീന നയം കൈക്കൊ ള്ളുന്നത്‌ . പിന്നെ ഒപ്പിടീലും കീഴ്‌ ജീവനക്കാരില്‍ ചിലരെ വിളിച്ചുവരുത്തി ചാടിക്കലും ചിലരോട്‌ ശ്രംഗാരവും കഴിയു മ്പോഴേക്ക്‌ ഉച്ചക്ഷക്ഷണം എത്തിയിരിക്കും. പ്രിയതമന്റെ ഇഷ്‌ടത്തിനൊപ്പിച്ച്‌ പ്രിയതമ അടുക്കു പാത്രത്തില്‍ തൂശ നില സഹിതം കൊടുത്തയക്കു ന്നതാണ്‌ . വിഭവസമ്രുദ്ധമായ ഊണിനു ശേഷം സിയസ്‌ത- ഉച്ചക്കുള്ള പൂച്ചയുറക്കം . അഥവാ മയക്കം . പിന്നൊരു ചായ. പിന്നെ അല്‍പസ്വല്‍പം ഔദ്യോ ഗികം . ടൂര്‍ പരിപാടിയുടെ പ്രോ ഗ്രാം ടൈപ്പിസ്റ്റി കം സെക്രട്ടറിയോടൊപ്പം . പിന്നെ സാര്‍ നേരത്തെയിറങ്ങും . ഡ്രൈവര്‍ ഡോര്‍ തുറന്ന്‌ സാറിനെ ഇരുത്തി വീട്ടിലേക്ക്‌ . പ്രിയതമ, പൂമുഖവാതിലില്‍ പ്രസന്നവദനയായി സ്വീകരിച്ചാ നയിച്ച്‌ , അകത്തേയ്‌ക്ക്‌ . വേഷം മാറി ഊണുമേശയിലേ ക്ക്‌ പിന്നെ പലഹാരം, ചായ പത്രപാരായണം, ചായ. പിന്നീടൊരു സായാഹ്ന സവാരി ക്കിടയില്‍ രണ്‌ടു വട്ടം ചായ. വിഭവസമ്രുദ്ധമായ അത്താഴം. കിടക്കാന്‍ നേരം രണ്‌ടു പഴം `സുഖഭേദിക്ക്‌' കഴിച്ചിരിക്കണം.ഇങ്ങനെ ഭക്ഷിക്കാനായി ജനിച്ചവരും കൂടാതെ വിശപ്പടക്കാന്‍ മുളം കൂമ്പും ഒട്ടക ചാണകവും, തിന്നു ജീവിക്കുന്ന അസ്ഥിമാ ത്രാവശേഷരായ പേക്കോല ങ്ങളും, ഈ ഭൂമുഖത്തുണ്‌ട്‌.

നാട്ടില്‍ കൂണു മുക്കുമ്പോലെ ആശ്രുപത്രികളും, അതിനകത്ത്‌ ഒരു അഡ്‌മിഷനു വേണ്‌ടി ക്യൂ നില്‍ക്കുന്നവരുടെയും സം ഖ്യ അനുദിനം പെരുകുന്നതെ ന്തുകൊണ്‌ടാണ്‌ ? ഒന്നാമത്‌ നമുക്ക്‌ ഒരേ ഒരു വയറേ ഉള്ളു വെന്നും, അതിന്റെ വ്യാല്‍പത്തിതന്നെ വൈരി എന്ന പദ ത്തില്‍ നിന്നാണെന്നും, ഭാഷാ തത്വശാസ്‌ത്രജ്ഞന പറയുന്നു. അപ്പോള്‍ വൈരിയെ തന്ത്രത്തി ല്‍ നിലക്ക്‌ നിര്‍ത്തേണ്‌തല്ലെ ? ശരീര പ്രക്രുതിക്ക്‌ ഇണങ്ങാ ത്ത ആഹാരം കഴിച്ചാല്‍ വയറെന്ന വൈരി ഇടയും . അജീര്‍ണ്ണം - തുടര്‍ന്ന്‌ കാക്ക ത്തൊള്ളായിരം അസുഖങ്ങള്‍ . ഡോക്‌ടര്‍മാര്‍ക്കും ആശുപത്രിക്കാര്‍ക്കും കുശാലേ കുശാല്‍ വല്ല വ്യാജ ഡോക്‌ടേ ഴ്‌സുമാണെങ്കില്‍ കുടുംബം കുളം തോണ്‌ടും, ആള്‍ വടിയാ കുകയും ഒരുമിച്ച്‌ . ഈയിടെ ഒരു അത്യാഗ്രഹി തന്റെ അടുക്കല്‍ വന്ന നൂറു കണക്കിനു രോഗികളെ അവര്‍ക്കില്ലാത്ത ക്യാന്‍സര്‍ രോഗം ആരോപിച്ച്‌ ഭയപ്പെടുത്തി ലക്ഷക്കണക്കി നു ഡോളര്‍ പിടുങ്ങിയ സംഭവം നിങ്ങളും അറിഞ്ഞു കാണും . പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമല്ലൊ

അവസാനമായി ഒരു കാര്യം കൂടി . നമ്മുടെ അക്രുതിയെയും പ്രക്രുതിയെയും രൂപപ്പെടുത്തുന്ന ഭക്ഷണത്തെ ക്കുറിച്ചും അതു നമ്മിലുളവാ ക്കുന്ന ഗുണദോഷങ്ങളെക്കു റിച്ചും സാമാന്യബോദ്ധമെ ങ്കിലും നമുക്കുണ്‌ടാവണം. ചിലര്‍ കയ്യില്‍ കിട്ടുന്നത്‌ തൊണ്‌ടതൊടാതെ വിഴുങ്ങു#ു#ം . മറ്റു ചിലര്‍ കയ്‌ കൊണ്‌ ട്‌ ഞരടി വായിലിട്ടു ചവച്ചരച്ച്‌ സാവധാനം ഇറക്കും . വയറ്റിലെത്തുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയ ചെറുകുടല്‍ വന്‍കുടല്‍ ഒക്കെ കടന്നു മലാശയത്തിലെത്തിക്കാന്‍ ഏതാണ്‌ട്‌ പതിനെട്ടു മണി ക്കൂര്‍ വേണ്‌ടി വരും . യഥാ സമയം അവിടുന്ന്‌ അതു പു റത്തുകളയാന്‍ അനാസ്ഥ കാ ണിച്ചാല്‍ അതിലേറെ അപക ടമാണ്‌ .. ശരിയായ ആരോഗ്യ സംരക്ഷണത്തിന്‌ എന്തെല്ലാ ശ്രദ്ധിച്ചാലാണ്‌ സാധിക്കുക. ദീര്‍ഘായുസ്സിനും അരോഗദ്രുഢമായ ഗാത്രത്തി നും ഏറെ കരുതല്‍ വേണം . വാതോരാതെ തിന്നുന്നവര്‍ ഓന്നോര്‍ക്കുക, നാം അരി വേ വിക്കാന്‍ അടുപ്പത്തിട്ടാല്‍ ഇട വിട്ടിടവിട്ട്‌ അതിന്റെ കൂടെ അരിയിട്ടുകൊടുത്താലുള്ള സ്ഥിതി പറയേണ്‌ടല്ലൊ . തത്തുല്യ മോ തദുപരിയൊ , ഭോഷത്ത മാണ്‌ ഇടക്കിടക്ക്‌ വല്ലതുമൊ ക്കെ വയറ്റിലേക്ക്‌ കടത്തിവിട്ട്‌ ദഹന ക്രിയയായെ തടസ്സപ്പെ ടുത്തുന്നത്‌ .

പണിമുടക്കും ഹര്‍ത്താലും നോക്കു കൂലിയുമൊക്കെ വേണമെന്ന കാര്യത്തോടൊപ്പം ആമാശയത്തെക്കുറിച്ചും അതി ന്റെ ജോലി ഭാരത്തെക്കുറിച്ചും ഭാരപ്പെടുന്നത്‌ ആശാവഹമായിരിക്കും. അതുപോലെ വെള്ളം ദാഹശമനത്തിനായിട്ടല്ല ഊര്‍ജ്ജദായിനിയായി കരുതി ആവശ്യത്തിനു ജലം കുടിക്കണം . `തണ്ണിമാഷന്മാരെ' ഞാനിവിടെ പരാമര്‍ശിക്കുന്നില്ല .

കാല്‍ വയര്‍ കാലിയാക്കിയിടു ന്നതും കിടക്കും മുമ്പ്‌ കഴിക്കുന്ന ആഹാരം ദഹിച്ചിരിക്കണമെന്നും സൂര്യാ സ്‌തമയത്തിനു മുമ്പാണ്‌ അത്താഴം കഴിക്കാന്‍ പറ്റിയ സമയമെന്നും മുന്‍കാലങ്ങളില്‍ കരുതിയിരുന്നു . ഇപ്പോള്‍ രീതിയാകെ മാറിപ്പോയില്ലേ ? ഏതായാലും നല്ല പോഷക മൂല്യമുള്ള ആഹാരം മിതമായ അളവില്‍ ഹ കഴിച്ച്‌ അരോഗദ്രുഢഗാത്ര മായ ശരീരത്തിനുടമയായാലെ സ്വസ്ഥമായ മനസ്സും ലഭിക്കൂ .

സ്വസ്ഥമായ ശരീരത്തിലെ സ്വസ്ഥമായ മനസ്സില്‍ മാത്രമെ ശുഭചിന്തകള്‍ ഹ ഉദിക്കുകയുള്ളു . അങ്ങനെ മന: കായങ്ങള്‍ ഉള്ള വ്യക്തികള്‍ ചേരുമ്പോള്‍ നല്ലൊരു സമൂഹം അഥവാ സമാജം സംജാതമാകൂ .. അല്ലാത്തപക്ഷം കേവലം വിഡ്‌ഢികളുടെ ഒരു സമജം രൂപപ്പെട്ട്‌ ജനജീവിതം നരകതുല്യമാകുകയാണ്‌ ഫലം . ഇതില്‍ ഏതാണ്‌ യോഗ ക്ഷേമത്തിനുതകുന്നതെന്ന്‌ - സമൂഹ നന്മയ്‌ക്കുതകുന്നതെന്ന്‌ ആലോചിക്കുക . കൂട്ടത്തില്‍ ആഹാരം ഔഷധമാണെന്നും ഓര്‍ക്കുക - ശുഭം



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സർക്കാരിന്റെ മന്ദബുദ്ധിക്കളി: ആഴക്കടല്‍ മീന്‍പിടുത്തവും കബളിക്കപ്പെടുന്ന പ്രവാസികളും (എ.സി.ജോര്‍ജ്ജ്)
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut