Image

കോഴിക്കോട്ട് പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേര്‍ ആശുപത്രിയില്‍

Published on 13 August, 2015
കോഴിക്കോട്ട് പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് വെള്ളിപറമ്പില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ആക്രമണകാരിയായ നായ കണ്ണില്‍കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് തലയിലും ശരീരത്തും കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക