Image

വിദേശയാത്രാ വിവാദം: തച്ചങ്കരിക്ക്‌ വീണ്ടും സസ്‌പെന്‍ഷന്‍

Published on 11 January, 2012
വിദേശയാത്രാ വിവാദം: തച്ചങ്കരിക്ക്‌ വീണ്ടും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഐ.ജി.ടോമിന്‍ തച്ചങ്കരി അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയ സംഭവത്തില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍വ്വീസിലിരിക്കെ ഇതു മൂന്നാം തവണയാണ്‌ തച്ചങ്കരി സസ്‌പെന്‍ഷന്‍ നേരിടുന്നത്‌.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. സര്‍വ്വീസിലിരിക്കെ ഇതു മൂന്നാം തവണയാണ്‌ തച്ചങ്കരി സസ്‌പെന്‍ഷന്‍ നേരിടുന്നത്‌.

തച്ചങ്കരി നടത്തിയ ഖത്തര്‍ യാത്രയില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന ചിലരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌ത തച്ചങ്കരി സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും അതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊതുഭരണ വകുപ്പിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക