Image

വിനു ആനന്ദിന്റെ `പേരിനൊരു മകന്‍'

Published on 11 January, 2012
വിനു ആനന്ദിന്റെ `പേരിനൊരു മകന്‍'
വിനു ആനന്ദ്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ പേരിനൊരു മകന്‍. യുവനടന്‍ ഭഗത്‌ നായകനാകുന്ന ചിത്രത്തില്‍ ശരണ്യാ മോഹന്‍ നായികയാകുന്നു.

ഇന്നസെന്റ്‌, സുരാജ്‌, ടിനി ടോം, ഗിന്നസ്‌ പക്രു, പി. ശ്രീകുമാര്‍, സാദിഖ്‌, ശശി കലിംഗ, കെ.പി.എ.സി ലളിത, വനിത, വിനയപ്രസാദ്‌, ലക്ഷ്‌മിപ്രിയ തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ആലപ്പുഴ ചേന്നങ്കരി ഗ്രാമത്തില്‍ അറിയപ്പെടുന്ന ഒരു പ്രമാണിയായ ബിസിനസുകാരനാണ്‌ ഹരിശ്ചന്ദ്രന്‍. പലചരക്കുകട മുതല്‍ പലിശയ്‌ക്ക്‌ പണം കൊടുക്കുന്നതുവരെയുള്ള എല്ലാ ഇടപാടുകളും ഹരിച്ചന്ദ്രന്റെ വകയായിട്ടുണ്‌ട്‌.

ഹരിശ്ചന്ദ്രന്‌ രണ്‌ടു മക്കളാണ്‌. മുരുകനും സത്യഭാമയും. വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഹരിശ്ചന്ദ്രന്റെ വീട്ടില്‍ പെങ്ങള്‍ ശാരദയും മക്കളും താമസിക്കുന്നുണ്‌ട്‌. ശാരദയുടെ ഭര്‍ത്താവ്‌ ഒരപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന്‌ ചേട്ടന്റെ വീട്ടിലാണ്‌ താമസം. ശാരദയ്‌ക്ക്‌ നാല്‌ മക്കളാണ്‌. സുഗുണന്‍, സുദേവന്‍, ഉണ്ണി, ശ്രീജിത്‌. ഇവരെല്ലാം വളരെ സൗഹാര്‍ദ്ദപരമായ ജീവിതം മുന്നോട്ടു കൊണ്‌ടുപോകുമ്പോള്‍ മറ്റൊരു കുടുംബവുമായി ഉണ്‌ടാകുന്ന പ്രശ്‌നങ്ങളാണ്‌ പേരിനൊരു മകന്‍ എന്ന ചിത്രത്തില്‍ വിനു ആനന്ദ്‌ ദൃശ്യവത്‌കരിക്കുന്നത്‌.
വിനു ആനന്ദിന്റെ `പേരിനൊരു മകന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക