Image

നഗ്നനൃത്തം പഴയത്‌; നടപടിയെക്കുമെന്ന്‌ ആന്‍ഡമാന്‍ പൊലീസ്‌

Published on 11 January, 2012
നഗ്നനൃത്തം പഴയത്‌; നടപടിയെക്കുമെന്ന്‌ ആന്‍ഡമാന്‍ പൊലീസ്‌
പോര്‍ട്ട്‌ ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്ന ദൃശ്യം പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പിലുള്ളതെന്ന്‌ ആന്‍ഡമാന്‍ പൊലീസ്‌ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നില്‍ നൃത്തം ചെയ്യുന്ന ദൃശ്യം ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന ദൃശ്യങ്ങള്‍ 2002 ല്‍ ദി ഒബ്‌സര്‍വര്‍ എന്ന ബ്രിട്ടീഷ്‌ പത്രം പുറത്ത്‌ വിട്ടതായിരുന്നുവെന്ന്‌ ആന്‍ഡമാന്‍ ഡിജിപി പറഞ്ഞു. പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ്‌ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്നും നൃത്തം പകര്‍ത്തിയവര്‍ നിയമലംഘനം നടത്തിയിരിക്കുകയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ദൃശ്യങ്ങള്‍ പുതിയവ തന്നെയെന്ന്‌ ഒബ്‌സര്‍വറിന്റെ ലേഖകന്‍ ജിതിന്‍ ചമ്പര്‍ലിന്‍ അറിയിച്ചു. ഇത്തരം നൃത്തം സംഘടിപ്പിക്കുന്നതിനായി വിനോദസഞ്ചാരികളില്‍ നിന്ന്‌ 15,000 രൂപ വരെ വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ ആറ്‌മാസം മുമ്പ്‌ ഒരു പൊലീസുകാരന്‍ അച്ചടക്ക നടപടിക്ക്‌ വിധേയനായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക