Image

കാലുവാരവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പരാജയകാരം: വക്കം കമ്മിറ്റി

Published on 11 January, 2012
കാലുവാരവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പരാജയകാരം: വക്കം കമ്മിറ്റി
തിരുവനന്തപുരം: നേതാക്കള്‍ തമ്മിലുള്ള കാലുവാരലും അശാസ്‌ത്രീയമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പരാജയകാരണമായി വക്കം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തിലാണ്‌ വക്കം കമ്മറ്റി റിപ്പോര്‍ട്ട്‌ ചര്‍ച്ചയ്‌ക്ക്‌ വന്നത്‌. എന്നാല്‍ സ്ഥാനാര്‍ഥികളെ കാലുവാരിയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക