Image

പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ്‌ ജോസ്‌ പറയാങ്കനെ സീറോമലബാര്‍ സഭ അല്‌മായകമ്മീഷന്‍ അഭിനന്ദിച്ചു

Published on 11 January, 2012
പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ്‌ ജോസ്‌ പറയാങ്കനെ സീറോമലബാര്‍ സഭ അല്‌മായകമ്മീഷന്‍ അഭിനന്ദിച്ചു
കൊച്ചി: ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന്‌ അര്‍ഹനായ ജോസ്‌ പറയാങ്കനെ സീറോമലബാര്‍ സഭ അല്‌മായകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കലും അല്‌മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യനും അഭിനന്ദിച്ചു.

ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിന്റെ വ്യവസായികമേഖലകളിലും അടിസ്ഥാന വികസനരംഗത്തും സമഗ്രസംഭാവനകള്‍ നല്‌കുകയും മൊസാമ്പിക്കും ഇന്ത്യയുമായും പരസ്‌പരം സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‌കുകയും ചെയ്യുന്ന ജോസ്‌ പറയാങ്കന്റെ സേവനങ്ങള്‍, ഭാരതത്തിനും കേരളസമൂഹത്തിനും സര്‍വോപരി സീറോമലബാര്‍ സഭയ്‌ക്കും അഭിമാനമേകുന്നുവെന്ന്‌ അല്‌മായകമ്മീഷന്‍ ആശംസ സന്ദേശത്തില്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക