ഐ. പി. എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്ത് ഇനി
സിനിമയിലേക്ക്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ചിത്രീകരിക്കുന്ന
സിനിമയുടെ കഥ ഒരു ക്രിക്കറ്റ് താരത്തിന്റേതാണ്. ഐ.പി.എല്‍ തന്നെയാണ് ഈ
സിനിമയുടെ പശ്ചാത്തലം. ഒരു പ്രണയചിത്രമായിട്ടാണ് പ്‌ളാന്‍
ചെയ്തിരിക്കുന്നത്.
സനയാദി റെഡ്ഡ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍
ആരംഭിക്കും. ആറ് മാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് പദ്ധതി. 14
ഇന്ത്യന്‍ ഭാഷകളിലേക്ക് ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യും. തെന്നിന്ത്യന്‍
ഭാഷയില്‍ ശ്രീശാന്തിന്റെ ആദ്യ ചിത്രമായിരിക്കും. ഇത്.
ശ്രീശാന്ത് ഇതിനു മുമ്പ് ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പൂജാ
ഭട്ടിന്റെ കാബറാറ്റ് എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു
അഭിനയിച്ചത്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.
എന്നാല്‍ വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷ ശ്രീശാന്ത്
വച്ചുപുലര്‍ത്തുന്നുണ്ട്. സിനിമയില്‍ സജീവമായാലും ക്രിക്കറ്റ് തന്നെയാണ്
ശ്രീശാന്തിന്റെ ലക്ഷ്യം.