Image

ആന്‍ഡമാനിലെ നഗ്ന നൃത്തം: കേന്ദ്രം വിശദീകരണം തേടി

Published on 11 January, 2012
ആന്‍ഡമാനിലെ നഗ്ന നൃത്തം: കേന്ദ്രം വിശദീകരണം തേടി
ന്യൂഡല്‍ഹി: ആന്‍ഡമാന്‍-നിക്കാബാര്‍ ദ്വീപിലെ ആദിവാസി സ്ത്രീകളെക്കൊണ്ട് അര്‍ദ്ധ നഗ്നരായി നൃത്തം ചെയ്യിപ്പിച്ചുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആന്‍ഡമാന്‍ ഭരണകൂടത്തോട് വിശദീകരണം തേടി. ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രമാണ് ഭക്ഷണത്തിനു വേണ്ടി വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ ആദിവാസികളെ നഗ്നരായി നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഒരു പോലീസുകാരന്‍ വിനോദ സഞ്ചാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് ആദിവാസികളെ ഇതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ വീഡിയോ പഴയതാണെന്നും പോലീസുകാരനാണ് നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നതിന് തെളിവൊന്നുമില്ലെന്നുമാണ് ദ്വീപ് ഭരണകൂടം പറയുന്നത്. വീഡിയോ സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലെ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്കും ബ്രിട്ടനിലെ ഗാര്‍ഡിയന്‍, ഒബ്‌സര്‍വര്‍ പത്രങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക