Image

ഒറ്റാല്‍ മികച്ച ചിത്രം: നിവിന്‍ പോളിയും സുദേവ് നായരും നടന്മാര്‍; നസ്രിയ നടി

Published on 10 August, 2015
ഒറ്റാല്‍ മികച്ച ചിത്രം: നിവിന്‍ പോളിയും സുദേവ് നായരും നടന്മാര്‍; നസ്രിയ നടി
തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്‍ട്ട്‌നര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയത്തിന് നസ്രിയ നസീം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രം. മൈ ലൈഫ് പര്‍ട്ട്‌നര്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ അഞ്ജലീ മേനോനാണ് മികച്ച തിരക്കഥാകൃത്ത്.

വിവിധ പുരസ്‌കാരങ്ങള്‍ക്കായി 70 ചിത്രങ്ങളാണ് ജോണ്‍പോള്‍ അധ്യക്ഷനായ ജൂറിക്കു മുമ്പിലെത്തിയത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പശ്ചാത്തല സംഗീതം-ബിജിപാല്‍,
കഥാകൃത്ത് സിദ്ധാര്‍ത്ഥ- ശിവ,
സംവിധായകന്‍ സനല്‍ -കുമാര്‍ ശശിധരന്‍(ഒരാള്‍പൊക്കം),
സ്വഭാവ നടന്‍-അനൂപ് മേനോന്‍,
സ്വഭാവ നടി-സേതുലക്ഷ്മി,
ഛായാഗ്രാഹകന്‍-അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്തകം)
അവലംബിത തിരക്കഥ-രഞ്ജിത് (ഞാന്‍)
ചിത്ര സംയോജകന്‍-ലിജോ പോള്‍
ബാല നടന്‍-അദൈ്വത്
ബാലനടി -ഫാത്തിമ
സംഗീത സംവിധാനം- രമേശ് നാരായണന്‍
മികച്ച ഗായകന്‍-യേശുദാസ്
മികച്ച ഗായിക-ശ്രേയ ഘോഷാല്‍
മികച്ച പുതുമുഖ സംവിധായകന്‍-എബ്രിഡ് ഷൈന്‍
മികച്ച ശബ്ദ ഡിസൈന്‍ -തപസ് നായിക്(ഇയ്യോബിന്റെ പുസ്തകം)
വസ്ത്രാലങ്കാരം-സമീറ സനീഷ് (വിവിധ ചിത്രങ്ങള്‍)
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് (ആണ്‍) ഹരിശാന്ത് (വൈറ്റ് ബോയ്‌സ്)
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് (പെണ്‍) വിമി മറിയം ജോര്‍ജ് (മുന്നറിയിപ്പ്)
മേക്കപ്പ് മാന്‍ -മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)
ജനപ്രീതിയ്ക്കും കലാമേന്‍മയുമുള്ള പ്രത്യേക ജൂറി പുരസ്‌ക്കാരം (ഓം ശാന്തി ഓശാന)
പ്രത്യേക ജൂറി പരാമര്‍ശം-ഇന്ദ്രന്‍സ്, പ്രതാപ് പോത്തന്‍ (അപ്പോത്തിക്കരി)
ഒറ്റാല്‍ മികച്ച ചിത്രം: നിവിന്‍ പോളിയും സുദേവ് നായരും നടന്മാര്‍; നസ്രിയ നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക