Image

ക്രൂഡോയില്‍ വിലയില്‍ ഇടിവ്‌

Published on 11 January, 2012
ക്രൂഡോയില്‍ വിലയില്‍ ഇടിവ്‌
ന്യൂഡല്‍ഹി: ഉത്പന്ന അവധി വ്യാപാര വിപണിയില്‍ ക്രൂഡോയിലിന്റെ വില താഴ്ന്നു. രാജ്യത്തെ ഏറ്റവും വലിയ കമോഡിറ്റി എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ജനവരി കരാറില്‍ എണ്ണ വില ബാരലിന് 27 രൂപ ഇടിഞ്ഞ് 5,318 രൂപയായി. ഫിബ്രവരി കരാര്‍ 5,315 രൂപയായി താഴ്ന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലും വില താഴ്ന്നിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ വില ബാരലിന് 101.70 ഡോളറായി താഴ്ന്നു.

അമേരിക്കയില്‍ ഊര്‍ജ ഡിമാന്‍ഡ് കുറഞ്ഞതാണ് വില കുറയാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക