Image

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ സ്‌ഫോടനം

Published on 11 January, 2012
തിരുവനന്തപുരത്ത് വീടിന് മുന്നില്‍ സ്‌ഫോടനം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വീടിന്റെ ഗേറ്റില്‍ തൂക്കിയിരുന്ന പാഴ്‌സല്‍ പൊട്ടിത്തെറിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുവാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കി. സര്‍ക്യൂട്ടുകളും ബാറ്ററിയും പാഴ്‌സലില്‍നിന്ന് പോലീസിന് ലഭിച്ചു. തെര്‍മോകോള്‍ പെട്ടിയില്‍ ആയിരുന്നു സ്‌ഫോടക വസ്തുക്കള്‍.

ബുധനാഴ്ച രാവിലെയാണ് ഗേറ്റില്‍ തൂക്കിയ നിലയില്‍ പാഴ്‌സല്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ കവര്‍ പൊട്ടിത്തെറിച്ചു. പിന്നീട് പോലീസെത്തി നടത്തിയ പരിശോധനക്കിടെ വീണ്ടും സ്‌ഫോടനം നടന്നു. സംഭവം ഗൗരവമേറിയതാണ് എന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയശേഷം ബോംബ് സ്‌ക്വാഡ് പാഴ്‌സല്‍ പരിശോധനയ്ക്ക് അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക