Image

അമേരിക്കന്‍ വ്യോമാക്രമണം: പാകിസ്താനില്‍ നാല് മരണം

Published on 11 January, 2012
അമേരിക്കന്‍ വ്യോമാക്രമണം: പാകിസ്താനില്‍ നാല് മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഗോത്രവര്‍ഗ്ഗ മേഖലയായ വടക്കന്‍ വസീരിസ്താനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. പ്രദേശത്തെ ഒരു വീടിനെ ലക്ഷ്യമാക്കിയാണ് അക്രമണം നടന്നത്. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷം അമേരിക്ക ഇവിടെ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്.

നവംബര്‍ 26 ന് നാറ്റോ നടത്തിയ വ്യോമാക്രമണത്തിലാണ് 24 പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് നാറ്റോ സൈന്യത്തിന് അവശ്യ വസ്തുക്കള്‍ എത്തുക്കുന്ന വഴികള്‍ പാകിസ്താന്‍ അടച്ചിരുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ചിരുന്ന ഷംസി വ്യോമത്താവളം അമേരിക്കയ്ക്ക് ഒഴിയേണ്ടിയും വന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അമേരിക്ക നിര്‍ത്തിവച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക