Image

ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു

ബഷീര്‍ അഹമ്മദ് Published on 08 August, 2015
ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു
കോഴിക്കോട്: ഒന്നാം കടല്‍പ്പാലത്തിനു സമീപം ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ട്രോളിങ്ങ് നിരോധനം നീങ്ങിയതിനുശേഷം മൂന്നാമത്തെ ഡോള്‍ഫിനാണ് ചത്ത് കരയ്ക്കടിയുന്നത്.
തീറ്റതേടി കരയിലെത്തിയ ഡോള്‍ഫിനുകള്‍ക്ക് യന്ത്രവല്‍കൃത വള്ളങ്ങള്‍ തട്ടിയായിരിക്കും മരണം സംഭവിക്കുന്നതെന്ന് കടല്‍തൊഴിലാളികള്‍ പറയുന്നു.

കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ തലയ്ക്കും മുതുകിനും സാരമായ പരിക്കുകള്‍ കാണുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍മാര്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതിനുശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താനാകൂ. കരയ്ക്കടിഞ്ഞ ഡോള്‍ഫിന് രണ്ട് മീറ്ററിലധികം നീളവും അമ്പത് കിലോ തൂക്കവും കാണും.

ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞുചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞുചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക