Image

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം: അഞ്ചുപേര്‍ മരിച്ചു

Published on 11 January, 2012
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം: അഞ്ചുപേര്‍ മരിച്ചു
ശിബ് ഗഞ്ച്: ജാര്‍ഖണ്ഡില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലേക്കുപോയ ബ്രഹ്മപുത്ര മെയിലില്‍ ചരക്ക് തീവണ്ടി ഇടിച്ചാണ് അപകടമുണ്ടായത്. ജാര്‍ഖണ്ഡില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ കരണ്‍പുരോത്തോയില്‍ ബുധനാഴ്ച രാവിലെ 50.50 നാണ് സംഭവം.

തീവണ്ടിപ്പാളങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്ന് റെയില്‍വെ പി.ആര്‍.ഒ അനില്‍ സക്‌സേന പറഞ്ഞു. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടി പിന്നോട്ടുരുണ്ട് ബ്രഹ്മപുത്ര മെയിലില്‍ ഇടിച്ചു. എസ് ഒന്‍പത് കോച്ച് ഇടിയുടെ ആഘാതത്തില്‍ പാളംതെറ്റി. ചരക്കുതീവണ്ടിയുടെ ഗാര്‍ഡ് റൂമാണ് തീവണ്ടിയില്‍ ഇടിച്ചത്.

എസ് ഒന്‍പത് കോച്ചില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതവും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപവീതം നല്‍കും. മാല്‍ഡ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക