Image

'ടെക്‌സസ് സോണോഗ്രാം ബില്‍' നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി റദ്ദാക്കി.

പി.പി.ചെറിയാന്‍ Published on 11 January, 2012
'ടെക്‌സസ് സോണോഗ്രാം ബില്‍' നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി റദ്ദാക്കി.

ഡാളസ്: ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാ സൗണ്ട് ഇമേജും, ഹൃദയസ്പന്ദവും മാതാവിനെ ബോധ്യപ്പെടുത്തിയതിനു ശേഷമേ ഗര്‍ഭ
ഛിദ്രം നടത്താവൂ എന്ന് അനുശാസിക്കുന്ന ടെക്‌സസ് നിയമം നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള യു.എസ് ഫെഡറല്‍ ജഡ്ജിയുടെ വിധി റദ്ദാക്കികൊണ്ട് യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍ ചൊവ്വാഴ്ച ഉത്തരവിട്ടു.

യു.എസ്സ് ഭരണഘടനാ ലംഘനം 'സോണോഗ്രാം ബില്‍' നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നു എന്ന ഫെഡറല്‍ ജഡ്ജിയുടെ വാദമുഖം നിലനില്‍ക്കുന്നതെല്ലന്നാണ് അപ്പീല്‍ കോടതി ജനുവരി 10 ചൊവ്വാഴ്ച പ്രഖ്യാപിച്ച വിധിന്യായത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയത്.

ഗര്‍ഭ
ഛിദ്രം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോണാഗ്രാം ബില്‍ ടെക്‌സസ്സില്‍ നിലവില്‍ വന്നത്.

സോണോഗ്രാം റിപ്പോര്‍ട്ട് വളരെ വിശ്വസനീയവും, തെറ്റുദ്ധാരണയ്ക്ക് സാധ്യതയില്ലാത്തതുമാണെന്നാണ് മൂന്നംഗ ജഡ്ജിംഗ് പാനലിന് വേണ്ടി തയ്യാറാക്കിയ വിധിന്യായത്തില്‍ ചീഫ് ജഡ്ജ് എഡിത്ത് ജോണ്‍ വ്യക്തമാക്കിയത്.

ഗര്‍ഭഛിദ്രത്തിന് ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ക്ക് സോണോഗ്രാം പരിശോധനാ ഫലം നിര്‍ബ്ബന്ധമായും വിശദീകരിച്ചുനല്‍കണമെന്നും, അതിനുശേഷം മാത്രമേ ഒരു തീരുമാനം എടുക്കുവാന്‍ അനുവാദമുള്ളൂ എന്നു നിയമം അനുശാസിക്കുന്നു.
'ടെക്‌സസ് സോണോഗ്രാം ബില്‍' നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി റദ്ദാക്കി.'ടെക്‌സസ് സോണോഗ്രാം ബില്‍' നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി റദ്ദാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക