Image

കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 07 August, 2015
കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)
ഗ്രാമങ്ങള്‍ തോറും കലയുടെ സമര്‍പ്പണവുമായി ചേലിയ കഥകളി വിദ്യാലയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരപാടിക്ക് തുടക്കം കുറിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് പരിപാടിയുടെ തുടക്കം.

കഥകളി, മോഹിനിയാട്ടം, ഭരതനാട്യം കുച്ചുപ്പുടി, ഓട്ടംതുള്ളല്‍, ചാക്യാര്‍ കൂത്ത്, കളിയാട്ടം, തുടങ്ങി പതിനാലോളം തനത് കലകളുമായാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി നടത്തുന്നത്.
സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പ്രശസ്ത പിന്നണി സംഗീതജ്ഞന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ഗാനമാലപിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിനെത്തിയ ഗുരു ചേമഞ്ചേരി കുട്ടികളുമായി കഥകളി മുദ്രകള്‍ പങ്ക് വെച്ചു.

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ അരങ്ങിലെത്തിക്കുന്ന ഗുരു ചേമഞ്ചേരി സംവിധാനം ചെയ്ത 'ധര്‍മ്മവിജയം' അരങ്ങേറി. വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍, സിസ്റ്റര്‍ നീമ, ജസ്റ്റിന്‍ ആന്റണി, അഥീന ബൈജു, വിജയരാഘവന്‍ ചേലിയ തുടങ്ങിയവര്‍ സംസാരിച്ചു.


ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കുട്ടികള്‍ക്ക് കഥകളി മുദ്ര കാണിച്ച് കൊടുക്കുന്നു
യുദ്ധത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മ(മിനുക്ക്) സദസ്സിനിടയിലൂടെ രംഗത്ത് പ്രവേശിക്കുന്നു.
ഗുരു ചേമഞ്ചേരി നിലവിളക്കിനെ തൊഴുന്നു. സമീപം ഉദ്ഘാടകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍
'ധര്‍മ്മവിജയം' അരങ്ങത്ത്

കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)കഥകളിയിലൂടെ യുദ്ധവിരുദ്ധസന്ദേശം(ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക