Image

പീഡനം: അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

Published on 11 January, 2012
പീഡനം: അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: യുവതിയെ പീഡിപ്പിച്ച കേസില്‍ അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ അറസ്റ്റിലായി. ഗുര്‍മീത് സിങ്ങ് (40) എന്ന ടാക്‌സി ഡ്രൈവറാണ് പിടിയിലായത്.

കാറിനുള്ളില്‍ വെച്ച് 26-കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു എന്നതാണ് കേസ്. കഴിഞ്ഞവര്‍ഷം മേയിലാണ് സംഭവം നടന്നത്.

രാത്രി വീട്ടിലേക്ക് പോകാനായി ടാക്‌സി പിടിച്ച യുവതിയെ വിജനമായ റോഡിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ ആക്രമിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ തട്ടിയെടുത്തു.

തൊട്ടടുത്ത ദിവസം തന്നെ യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്നുമുതല്‍ പോലീസ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക