Image

2 ജി: അഞ്ച് കമ്പനികളുടെ 223 കോടി കണ്ടുകെട്ടും

Published on 11 January, 2012
2 ജി: അഞ്ച് കമ്പനികളുടെ 223 കോടി കണ്ടുകെട്ടും
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികളുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. 2 ജി കേസില്‍ ആദ്യമായാണ് ഇത്തരം നീക്കം. കലൈഞ്ജര്‍ ടി.വി.ക്ക് 200 കോടിരൂപ കൈക്കൂലി കൊടുത്തതുമായി ബന്ധപ്പെട്ടാണ് അഞ്ച് കമ്പനികളുടെ 223 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ കള്ളപ്പണ വിരുദ്ധകോടതി അനുമതി നല്‍കിയത്.

ഡൈനമിക്‌സ് റിയല്‍റ്റിയുടെ 134 കോടി, കോണ്‍വുഡ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ഡവലപ്പേഴ്‌സിന്റെ 22 കോടി, നിഹാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ 1.10 കോടി, ഡി.ബി.റിയല്‍റ്റിയുടെ 52 കോടി, എവര്‍സ്‌മൈല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 13 കോടി എന്നിങ്ങനെയാണ് കണ്ടുകെട്ടുക. സി.ബി.ഐ. കുറ്റപത്രപ്രകാരം കലൈഞ്ജര്‍ ടി.വി.ക്ക് സ്വാന്‍ ടെകികോം 200 കോടി കൈക്കൂലി നല്‍കിയത് നിരവധി കമ്പനികളുടെ ഇടനിലയിലാണ്. എന്നാല്‍, ഈ തുക ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക എന്നിവരുടെ കമ്പനിയായ ഡൈനമിക്‌സ് റിയല്‍റ്റിക്ക് തിരിച്ചുനല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക