Image

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന് പുതിയ നേതൃത്വം

Published on 11 January, 2012
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന് 2012-13 കാലയളവിലേയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
 
സംഘടനയുടെ പ്രസിഡന്റ് ആയി ശ്രീ. ഷാജു നെല്ലിക്കാട്ടില്‍ , സെക്രട്ടറി ജോസഫ്, വൈസ് പ്രസിഡന്റ് ആയി മരീനാ ജോസഫ്, ജോയിന്റ് സെക്രട്ടറിയായി സാബു തടിപ്പുഴ എന്നിവരെ തെരെഞ്ഞെടുത്തു. പ്രവര്‍ത്തന വര്‍ഷത്തെ ബോര്‍ഡ് മെമ്പേഴ്‌സ് ആയി ജോര്‍ജ് തയില, ജേക്കബ് ജോര്‍ജ്, ജോണ്‍ കുസുമാലയം, മാര്‍ഗരറ്റ് വര്‍ഗ്ഗീസ് എന്നിവരെ തെരെഞ്ഞെടുത്തു.

നടപ്പുവര്‍ഷത്തെ ഇലക്ഷന്‍ ബോര്‍ഡിലേക്ക് ശ്രീ.സാജന്‍ തോമസ്, ജെന്നി ജോസഫ് പാടിയാല എന്നിവരെ തെരഞ്ഞെടുത്തു. എക്‌സ് ഒഫിഷിയോ ആയി മുന്‍ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സിസ് പള്ളുപ്പെട്ട തുടരും.

സാബു തടിപ്പുഴ
ജോ.സെക്രട്ടറി
917-843 4762
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക