Image

ഇസ്വായ്‌ ക്രിസ്‌മസ്‌- നവ വത്സരം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2012
ഇസ്വായ്‌ ക്രിസ്‌മസ്‌- നവ വത്സരം ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി (ISWAI) 2012-ലെ ക്രിസ്‌മസ്‌ -പുതുവത്സര ദിനാഘോഷങ്ങള്‍ ജനുവരി ഒന്നാംതീയതി സമുചിതമായി നടത്തി. ഷിക്കാഗോ ക്‌നാനായ കമ്യുണിറ്റി സെന്ററില്‍ നടന്ന ആഘോഷപരിപാടികള്‍ റവ.ഫാ. സജി പിണര്‍കയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി.

സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന അസോസിയേഷന്‍ അംഗം അബ്രഹാം നെടുങ്ങാട്ടിന്‌ സമ്മേളനം ആശംസകള്‍ നേര്‍ന്നു. ജോര്‍ജ്‌ വെണ്ണിക്കണ്ടം അദ്ദേഹത്തെ മൊമെന്റോ നല്‍കി ആദരിച്ചു. പ്രരംഭ സമ്മേളനത്തില്‍ പ്രസിഡന്റ്‌ സോയി മാത്യു സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ജോണിക്കുട്ടി പിള്ളവീട്ടില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ കരോള്‍ ഗാനങ്ങളോടെ ആരംഭിച്ച വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ക്ക്‌ സന്തോഷ്‌ കുര്യന്‍, സജി മണ്ണംഞ്ചേരില്‍, രാജു തോമസ്‌, സൈമണ്‍ ഏബ്രഹാം, ജോര്‍ജ്‌ വെണ്ണലശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി തോമസ്‌ ഡിക്രൂസ്‌, ആതിര മണ്ണംചേരില്‍, ബിന്‍സി കാഞ്ഞിരപ്പാറ എന്നിവര്‍ എം.സിമാരായിരുന്നു.
ഇസ്വായ്‌ ക്രിസ്‌മസ്‌- നവ വത്സരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക