Image

ക്‌നാനായ നൈറ്റ്‌ ജനുവരി 14-ന്‌ വാക്കീഗന്‍ സെന്റ്‌ മേരീസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2012
ക്‌നാനായ നൈറ്റ്‌ ജനുവരി 14-ന്‌ വാക്കീഗന്‍ സെന്റ്‌ മേരീസില്‍
വാക്കീഗന്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ഇടവകയുടെ നേതൃത്വത്തില്‍ 2012-ലെ ക്‌നാനായ നൈറ്റ്‌ ജനുവരി 14-ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ വാക്കീഗന്‍ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വെച്ച്‌ വിപുലമായി കൊണ്ടാടും. വൈകിട്ട്‌ നാലുമണിക്ക്‌ വിശുദ്ധ കുര്‍ബാന ആരംഭിക്കും. കുര്‍ബാനയ്‌ക്ക്‌ വികാരി ഫാ. തോമസ്‌ മേപ്പുറം കാര്‍മികത്വം വഹിക്കും. ഇടവക സെക്രട്ടറി ബാലു സക്കറിയ മാലത്തുശേരില്‍, ഇടവക ട്രസ്റ്റി ഡോ. ബാബു പള്ളത്തറ, വനിതാ സമാജം ട്രസ്റ്റി മഞ്‌ജു പട്ടരുമഠത്തില്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

ക്‌നാനായ നൈറ്റ്‌ കലാപരിപാടികള്‍ക്ക്‌ കോര്‍ഡിനേറ്റേഴ്‌സ്‌ ആയ നിമ്മി താമരപ്പള്ളില്‍, ഷൈനി പട്ടരുമഠത്തില്‍, ഷീനാ മംഗലത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കും. ഈ ക്‌നാനായ നൈറ്റ്‌ പ്രോഗ്രാമിലേക്ക്‌ എല്ലാവരേയും സെക്രട്ടറി ബാലു മാലത്തുശേരില്‍ സ്വാഗതം ചെയ്‌തു. ഇടവക പി.ആര്‍.ഒ ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്‌.
ക്‌നാനായ നൈറ്റ്‌ ജനുവരി 14-ന്‌ വാക്കീഗന്‍ സെന്റ്‌ മേരീസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക