Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 January, 2012
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷം
ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌തുമസ്‌ പുതുവത്സാരാഘോഷ പരിപാടികള്‍ ജനുവരി 14 ശനിയാഴ്‌ച കൊണ്ടാടുന്നു. അന്നേ ദിവസം വൈകീട്ട്‌ 5 മണിമുതല്‍ രാത്രി 9 മണിവരെ ക്ലാര്‍ക്ക്‌സ്‌ടൗണ്‍ റിഫോംഡ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തിലാണ്‌ (107 സ്‌ട്രോടൗണ്‍ റോഡ്‌, വെസ്റ്റ്‌ നയാക്ക്‌, ന്യൂയോര്‍ക്ക്‌) ആഘോഷപരിപാടികള്‍ നടക്കുക.

വൈകീട്ട്‌ 5 മണിമുതല്‍ 6:30 വരെ ഡിന്നറും തുടര്‍ന്ന്‌ കലാപരിപാടികളും അരങ്ങേറും. വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്റെ എഴുന്നള്ളത്ത്‌, വിവിധ ക്രൈസ്‌തവ ദേവാലങ്ങളില്‍ നിന്നുള്ള ഗായക സംഘത്തിന്റെ ക്രിസ്‌തുമസ്‌ കരോള്‍ ഗാനങ്ങള്‍, `കേരള ജ്യോതി' ക്രിസ്‌തുമസ്‌ പുതുവത്സരപ്പതിപ്പിന്റെ പ്രകാശനം എന്നിവ ഈ ആഘോഷങ്ങള്‍ക്ക്‌ പകിട്ടേകും എന്ന്‌ സംഘാടകര്‍ അറിയിച്ചു.

യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാപ്പോലീത്തയും, പാത്രിയാര്‍ക്കന്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിയാണ്‌ മുഖ്യാതിഥി.
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌തുമസ്‌ പുതുവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക