Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ തിയോളജി ഗ്രാജ്വേറ്റ്‌സിന്‌ അഭിനന്ദനം

ജയിന്‍ മാക്കീല്‍ Published on 11 January, 2012
ഷിക്കാഗോ സെന്റ്‌ മേരീസില്‍ തിയോളജി ഗ്രാജ്വേറ്റ്‌സിന്‌ അഭിനന്ദനം
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ റീജിയനില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികള്‍ക്കായി നടത്തിയ തിയോളജി ക്ലാസില്‍ പങ്കെടുത്ത്‌, വിജയകരമായി കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ഗ്രാജ്വേറ്റ്‌സിന്‌ അഭിനന്ദനം. ജനുവരി എട്ടിന്‌ ഞായറാഴ്‌ച മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്‌ നടത്തിയ ചടങ്ങില്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ തിയോളജി ഗ്രാജ്വേറ്റ്‌സിന്‌ അഭിനന്ദിച്ചുകൊണ്ട്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു.

തിയോളജി ക്ലാസ്‌ കോര്‍ഡിനേറ്റര്‍ മാത്തച്ചന്‍ ചെമ്മാച്ചേല്‍ ഗ്രാജ്വേറ്റ്‌സിനെ സദസ്സിന്‌ പരിചയപ്പെടുത്തി. തിരക്കേറിയ ആധുനിക ജീവിതത്തില്‍ ദൈവത്തെ കൂടുതല്‍ അറിയാനും, ദൈവശാസ്‌ത്രത്തില്‍ പ്രാവീണ്യം നേടാനും ഇവര്‍ കാട്ടിയ സന്മനസ്‌ പ്രത്യേകം അഭിനന്ദനീയമാണെന്ന്‌ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു. ജയിന്‍ മാക്കീല്‍ (പി.ആര്‍.ഒ)
ഷിക്കാഗോ സെന്റ്‌ മേരീസില്‍ തിയോളജി ഗ്രാജ്വേറ്റ്‌സിന്‌ അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക