Image

അരിസോണയില്‍ മകരസംക്രാന്തി ആഘോഷം

മനുനായര്‍ Published on 11 January, 2012
അരിസോണയില്‍ മകരസംക്രാന്തി ആഘോഷം
അരിസോണ: അരിസോണയിലെ പ്രശസ്‌തമായ മഹാഗണപതിക്ഷേത്രത്തില്‍ വെച്ച്‌ ജനുവരി 14 ന്‌ ശനിയാഴ്‌ച വിപുലമായരീതിയില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച്‌ നീണ്ട വൃതാനുഷ്ടാനങ്ങള്‍ക്കു ശേഷം അമ്പലപരിസരത്തു നിന്നും ഇരുമുടിക്കെട്ടു നിറച്ച്‌ അയ്യപ്പഭക്തന്മാര്‍ അയ്യപ്പസ്വാമി ദര്‌ശനം നടത്തും. തുടര്‍ന്ന്‌ അയ്യപ്പപൂജ, നെയ്യഭിഷേകം, പഞ്ചാമൃതാഭിഷേകം, പടിപൂജ, അയ്യപ്പഭജന എന്നിവഉണ്ടായിരിക്കും. കേരളഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഭജനസംഘത്തിന്റെ അയ്യപ്പ ഭജനയാണ്‌ പൂജയുടെ മറ്റൊരാകര്‍ഷണം. കാലത്ത്‌ 8.30 ന്‌ ആരംഭിക്കുന്ന പൂജാധിക4മ്മങ്ങളില്‍്‌ എല്ലാഅയ്യപ്പഭക്തരുംപങ്കുചേര്‍ന്ന്‌ അയ്യപ്പസ്വാമിയുടെ ഐശൃര്യാനുഗ്രഹങ്ങള്‍ നേടണമെന്ന്‌ സംഘാടകര്‍ അഭൃര്‌#ോത്ഥിച്ചു.

മഹാഗണപതിക്ഷേത്രത്തിനോടനുബദ്ധമായിനിര്‍മിക്കുന്ന അയ്യപ്പദേവസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ganapati.org
അരിസോണയില്‍ മകരസംക്രാന്തി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക