Image

`അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്‌ ഫിലിം ചിത്രീകരണം പൂര്‍ത്തിയായി

Published on 03 August, 2015
`അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്‌ ഫിലിം ചിത്രീകരണം പൂര്‍ത്തിയായി
അന്നൊരു നാള്‍,പോക്ക്‌ തുടങ്ങിയ ഹിറ്റുകള്‍ക്ക്‌ ശേഷം `അപ്പന്‍ ആരാ മോന്‍' എന്ന പുതിയ ചിത്രവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. മഴവില്‍ എഫ്‌ എമ്മിന്റെ ബാനറില്‍ വലിയവീടന്‍സ്‌ നിര്‍മിക്കുന്ന ഏറ്റവും പുതിയ മുഴുനീള ഹാസ്യ ചിത്രം ചിരിയുടെ പുതിയ നമ്പരുകളുമായി ന്യൂയോര്‍കില്‍ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്നു.ജോജോ കൊട്ടാരക്കര ആദ്യമായി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്‌.

പോക്ക്‌ , അന്നൊരു നാള്‍ തുടങ്ങിയ ഷോര്‍ട്ട്‌ ഫിലിമുകളുടെ സഹസംവിധാനം നിര്‍വഹിച്ചത്‌ ജോജോ കൊട്ടാരക്കര ആയിരുന്നു, നിഷാന്ത്‌ നായര്‍ ആണ്‌ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത്‌, രേഖ നായര്‍ സഹ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു, അലക്‌സ്‌ വലിയവീടന്‍,ബേസില്‍ വര്‍ഗീസ്‌, ടിന തോമസ്‌, ജ്വാല അലക്‌സ്‌ എന്നിവരെ കൂടാതെ സിനു സ്റ്റീഫനും ഇതില്‍ ഒരു നല്ല വേഷം ചെയ്യുന്നു,അന്നൊരു നാള്‍,പോക്ക്‌ തുടങ്ങിയ ഹിറ്റ്‌ കള്‍ പോലെ തന്നെ `അപ്പന്‍ ആരാ മോന്‍` എന്ന ചിത്രത്തിലും വ്യത്യസ്ഥത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ സംവിധയകാന്‍ ജോജോ കൊട്ടാരക്കര പറഞ്ഞു, എല്ലാവരുടെയും സഹകരണം പുതിയ ചിത്രത്തിനും ഉണ്ടാകേണമെന്നു അദ്ദേഹം അറിയിച്ചു.
`അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്‌ ഫിലിം ചിത്രീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക