Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതിരെ പ്രചാരണം നടത്തില്ല: ഹസാരെ സംഘം

Published on 10 January, 2012
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതിരെ പ്രചാരണം നടത്തില്ല: ഹസാരെ സംഘം
റാളെഗന്‍ സിദ്ധി(മഹാരാഷ്ട്ര): അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുകൂലിച്ചോ എതിര്‍ത്തോ പ്രചാരണം നടത്തില്ലെന്ന് അണ്ണാ ഹസാരെ സംഘം. എന്നാല്‍ അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിനോടുള്ള ഗവണ്‍മെന്റിന്റെയും മറ്റുപാര്‍ട്ടികളുടെയും നിലപാടുകള്‍ ജനങ്ങളോട് വിശദീകരിക്കുമെന്ന് ഹസാരെ സംഘാഗം പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

അണ്ണാഹസാരെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷന്‍. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വന്‍ ചതിയാണ് ചെയ്തത്.  ബില്ലിന്നോടുള്ള മറ്റുപാര്‍ട്ടികളുടെ മനോഭാവും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കേജരിവാളും കുമാര്‍ വിശ്വാസും പ്രശാന്ത് ഭൂഷനോടൊപ്പമുണ്ടായിരുന്നു.

ഹസാരെ സംഘത്തിന്റെ ജന്‍ലോക്പാലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്ന് ഹസാരെ സംഘം ഭീഷണി മുഴക്കിയിരുന്നു. കോണ്‍ഗ്രസിനെയാണ് ഹസാരെ സംഘം മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക