Image

ഇംഗ്ലണ്ടില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്‌ടെത്തി

Published on 10 January, 2012
ഇംഗ്ലണ്ടില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്‌ടെത്തി
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി ഗുര്‍ദീപ് ഹയര്‍ (20) മരിച്ച നിലയില്‍ കണ്‌ടെത്തി. മാഞ്ചസ്റ്ററില്‍ നിന്നാണ് മൃതദേഹം കണ്‌ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജനുവരി രണ്ടു മുതല്‍ ഗുര്‍ദീപിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് മൃതദേഹം കണ്‌ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്നും സംശയാസ്പദമായി ഒന്നും കണ്‌ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്‌ടെന്ന് പോലീസ് പറഞ്ഞു.

ജനുവരി ഒന്നിന് പുതുവത്സര ആഘോഷത്തിനായി മാഞ്ചെസ്റ്ററില്‍ എത്തിയ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടീഷ് കൗമാരാക്കാരുടെ ആക്രമണത്തില്‍ മരിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക