Image

പി.സി. വിഷ്ണുനാഥിന് മര്‍ദനമേറ്റ സംഭവം: എസ്‌ഐക്കെതിരേ നടപടിക്കു സാധ്യത

Published on 10 January, 2012
പി.സി. വിഷ്ണുനാഥിന് മര്‍ദനമേറ്റ സംഭവം: എസ്‌ഐക്കെതിരേ നടപടിക്കു സാധ്യത

മാന്നാര്‍: പി.സി. വിഷ്ണുനാഥ് എംഎല്‍എയെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത. മര്‍ദനം നടക്കുന്ന അവസരത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐക്കും മറ്റു കോണ്‍സ്റ്റബിള്‍മാര്‍ക്കുമാണ് നടപടി. നടപടിയുടെ ഭാഗമായി ഇവരെ സ്ഥലം മാറ്റും. 

കഴിഞ്ഞ ദിവസം മാന്നാറില്‍ നടന്ന യുഡിഎഫിന്റെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും പോലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. എംഎല്‍എ വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയും മറ്റും അടിച്ചു തകര്‍ത്തിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റാതിരുന്നതും എംഎല്‍എ എത്തിയപ്പോള്‍ സമരക്കാരെ പിരിച്ചുവിടാഞ്ഞതും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക