Image

ടീം ഇന്ത്യയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

Published on 10 January, 2012
ടീം ഇന്ത്യയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ തമ്മിലടിയാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീരേന്ദര്‍ സേവാഗിന്റെ നേതൃത്വത്തിലാണ് ടീമില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

സേവാഗും ഒരുവിഭാഗം കളിക്കാരും ക്യാപ്റ്റന്‍ ധോണിയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണയ്ക്കുന്നവരും ടീമിലുണ്ട്. വിദേശത്ത് തുടര്‍ച്ചയായി ആറ് ടെസ്റ്റുകള്‍ തോറ്റ സാഹചര്യത്തില്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി സേവാഗിനെ ക്യപാറ്റന്‍ ആക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് ധോണി പക്ഷക്കാരുടെ വാദം. 

ഓസീസ് ഫാസ്റ്റ് ബൗളര്‍ റയാന്‍ ഹാരിസ് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രയ് ചാപ്പല്‍ എന്നിവരുടെ പ്രസ്താവനകളെ കൂട്ടുപിടിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ ഐക്യം നഷ്ടപ്പെട്ടന്നും താരങ്ങള്‍ തമ്മിലടിക്കുകയാണെന്നുമാണ് ഹാരിസ് പറഞ്ഞത്. ടീമിലെ മുതിര്‍ന്ന താരങ്ങളെ യുവതാരങ്ങള്‍ക്ക് ഭയമാണെന്നും അതുകൊണ്ട് ടീം മീറ്റിംഗില്‍ ഇവര്‍ സംസാരിക്കാറില്ലെന്നുമാണ് ചാപ്പല്‍ തുറന്നടിച്ചത്. ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും ടീം ഇന്ത്യയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക