Image

ചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണം

പി.പി.ചെറിയാന്‍ Published on 14 June, 2011
ചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണം

ഡാളസ്: എന്‍.ബി.എ ചാമ്പ്യന്‍ ട്രോഫിയുമായി ഡാളസ്സില്‍ ജൂണ്‍ 13 തിങ്കളാഴ്ച തിരിച്ചെത്തിയ 'ഡാളസ് മാവറിക്‌സിന്' ആയിരകണക്കിന് ആരാധകര്‍ ലൗവുഫീല്‍ഡ് എയര്‍ പോര്‍ട്ടില്‍ വമ്പിച്ച സ്വീകരണം നല്‍കി.

ട്രോഫിയുമായി വിമാനത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. ഡാളസ് മാവറിക്‌സ് ഉടമ മാര്‍ക് ക്യൂമ്പനായിരുന്നു. തുടര്‍ന്ന് ടീമിന്റെ വിജയത്തിനു മുഖ്യ പങ്കുവഹിച്ച ഡെര്‍ക്ക് നൊവിറ്റ്‌സക്കി പുറത്തു വന്നപ്പോള്‍ ആരാധകരുടെ ആവേശം അണപ്പൊട്ടി ഒഴുകി.

ഡാളസിലെ കോടീശ്വരനായ ക്യൂമ്പന്‍ 2000 ത്തിലാണ് ഈ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. മാവറിക്‌സിന്റെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചാമ്പ്യന്‍ പദവി നേടുന്നത്.
ആദ്യമായി എല്‍.ബി.എ ചാമ്പ്യന്‍ഷിപ്പു നേടിയതില്‍ ആഹ്ലാദം പ്രകടപ്പിക്കുന്നതിനായി ജൂണ്‍ 16 വ്യാഴായ്ച ഡാളസ്സില്‍ ഒരു പരേഡ് സംഘടിപ്പിക്കുമെന്ന് ടീമിന്റെ ഉടമ അറിയിച്ചു.

ഞായറാഴ്ച മയാമിയില്‍ നടന്ന 2011 എന്‍.ബി.എ ഫൈനലില്‍ മയാമിഹീറ്റ്‌സിനെ 105-95 എന്ന സ്‌ക്കോറിനാണ് ഡാളസ് മാവറിക്‌സ് പരാജയപ്പെടുത്തിയത്.

ചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണംചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണംചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണംചാമ്പ്യന്‍ മാവറിക്‌സിന് ഡാളസ്സില്‍ ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക