Image

ബോബി ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Published on 10 January, 2012
ബോബി ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഈ പദവി വഹിച്ചിരുന്ന അദ്ദേഹം വീണ്ടും ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റീസ് കാതറീന്‍ കിറ്റി കിംബാല്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നൂറു കണക്കിന് ആളുകളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ലൂസിയാന ഗവര്‍ണറായി 2008 ലാണ് ബോബി ജിന്‍ഡാല്‍ ആദ്യം ചുമതലയേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക