Image

യാത്രക്കിടെ ശല്യംചെയ്ത യുവാവിനെ വീട്ടമ്മ പരസ്യമായി ചെരുപ്പിനടിച്ചു

Published on 10 January, 2012
യാത്രക്കിടെ ശല്യംചെയ്ത യുവാവിനെ വീട്ടമ്മ പരസ്യമായി ചെരുപ്പിനടിച്ചു
കരുനാഗപ്പള്ളി: ബസ് യാത്രക്കിടെ ശല്യംചെയ്ത യുവാവിനെ വീട്ടമ്മ ചെരുപ്പൂരി പൊതിരെ തല്ലി. അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.50നായിരുന്നു സംഭവം.

കട്ടപ്പന-തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു യുവാവിന്റെ ശല്യം അതിരുകടന്നത്. കട്ടപ്പനയില്‍ നിന്നാണ് വീട്ടമ്മയും മകനും തിരുവനന്തപുരത്തേക്ക് ബസ് കയറിയത്. ഏറ്റവും പുറകിലത്തെ സീറ്റിന് മുന്നിലായിരുന്നു ഇരുവരും ഇരുന്നത്. ബസ് കോട്ടയത്ത് എത്തിയപ്പോഴാണ് മദ്യലഹരിയിലായിരുന്ന യുവാവ് കയറിയത്. വീട്ടമ്മയും മകനും ഇരുന്ന സീറ്റിന് തൊട്ടുപുറകിലായി യുവാവും ഇരുന്നു. ചെങ്ങന്നൂര്‍ എത്താറായപ്പോള്‍ മുതല്‍ യുവാവ് വീട്ടമ്മയെ ശല്യം ചെയ്തുതുടങ്ങി. ആദ്യമൊക്കെ വീട്ടമ്മ പ്രതികരിക്കാതെ സഹിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ശല്യം അതിരുകടന്നു. കുറെക്കഴിഞ്ഞപ്പോള്‍ ശരീരത്ത് കൈവയ്ക്കുന്ന അവസ്ഥയിലായി. 

ഇതിനിടയില്‍ പുലര്‍ച്ചെ 2.50 ആയപ്പോള്‍ ബസ് അടൂര്‍ ഡിപ്പോയിലെത്തി. സഹികെട്ട വീട്ടമ്മ ചാടിയെഴുന്നേറ്റ് ആക്രോശിച്ചുകൊണ്ട് ചെരുപ്പൂരി യുവാവിനെ ആദ്യം ഇരുകരണത്തും അടിച്ചു. തുടര്‍ന്ന് അടിയുടെ പൂരമായിരുന്നു. അപ്പോഴാണ് സഹയാത്രികരും ബസ് ജീവനക്കാരും വിവരം അറിയുന്നത്. അടിയേറ്റിട്ടും അമിത ലഹരിയിലായിരുന്ന യുവാവിന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. ഇതിനിടെ ബസ് സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് ജീവനക്കാര്‍ പറഞ്ഞങ്കിലും വീട്ടമ്മ അത് നിരസിച്ചു. സഹയാത്രികരും ഇതിനായി നിര്‍ബന്ധിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.തനിക്ക് പരാതിയൊന്നും ഇല്ലെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്.

(ദീപിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക