Image

കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Published on 10 January, 2012
കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
ചെന്നൈ: പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട് രാജ്യവ്യാപകമായി വിതരണം ചെയ്ത കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്നുള്ള മൂന്ന് പേരെ ചെന്നൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 27,000 രൂപയുടെ വ്യാജനോട്ടും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട് രാജ്യവ്യാപകമായി വിതരണം ചെയ്യുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം ശക്തമാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക