Image

പാക്കിസ്ഥാനില്‍ ബോംബ്‌ സ്‌ഫോടനം: 35 പേര്‍ മരിച്ചു

Published on 10 January, 2012
പാക്കിസ്ഥാനില്‍ ബോംബ്‌ സ്‌ഫോടനം: 35 പേര്‍ മരിച്ചു
ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനിലെ വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 69 പേര്‍ക്ക്‌ പരിക്കേറ്റു. ഖൈബര്‍ മേഖലയിലെ ഒരു വാഹനത്തില്‍ വെച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്‌. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും കത്തി നശിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക