Image

സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി റിട്ടയേര്‍ഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍

ബിജു ചെറിയാന്‍ Published on 10 January, 2012
സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി റിട്ടയേര്‍ഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍
ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച്‌ വിശ്രമജീവിതം നയിക്കുന്ന മുഴുവന്‍ മലയാളികളേയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ മലയാളി റിട്ടയറീസ്‌ ഓഫ്‌ ഐലന്റ്‌ (എം.ആര്‍.ഐ) എന്ന സംഘടന രൂപീകരിക്കുന്നു. റിട്ടയര്‍മെന്റ്‌ ഫീല്‍ഡില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മെമ്പേഴ്‌സ്‌ ബെനിഫിറ്റ്‌സ്‌ തുടങ്ങിയ വിഷയങ്ങളില്‍ അംഗങ്ങളെ ബോധവത്‌കരിക്കുന്നതോടൊപ്പം വിശ്രമജീവിതം ഏറ്റവും ആനന്ദദായകമാക്കുവാന്‍ വിവിധ കലാ-സാംസ്‌കാരിക-വിനോദ പരിപാടികള്‍ കോര്‍ത്തിണക്കി ആകര്‍ഷകങ്ങളായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്‌ സംഘടനയുടെ ലക്ഷ്യമെന്ന്‌ ഏകോപന സമിതി അംഗങ്ങള്‍ അറിയിച്ചു.

സംഘടനയുടെ പ്രഥമ യോഗം ജനുവരി 14-ന്‌ ശനിയാഴ്‌ച മൂന്നുമണിക്ക്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ (ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ പ്രഥമന്‍ ഓഡിറ്റോറിയം) വെച്ച്‌ നടത്തപ്പെടുന്നു. സ്റ്റേറ്റ്‌/ഫെഡറല്‍/സിറ്റി/അര്‍ധഗവണ്‍മെന്റ്‌/സ്വകാര്യ/ബിസിനസ്‌ രംഗത്തുനിന്നും വിരമിച്ചിട്ടുള്ളവരും, സമീപഭാവിയില്‍ വിരമിക്കുന്നവരുമായ ഏവരേയും യോഗത്തിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഇടിക്കുള മാത്യു (718 494 7378), കൊച്ചുമ്മന്‍ കാമ്പിയില്‍ (718 370 5772), ഉമ്മന്‍ ഏബ്രഹാം (718 494 6376), സദാശിവന്‍ നായര്‍ (718 698 5772), ജെയിംസ്‌ ജോര്‍ജ്‌ (718 764 3640).

എം.ആര്‍.ഐയ്‌ക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി റിട്ടയേര്‍ഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക