Image

നഴ്‌സുമാരുടെ മിനിമം വേതനം ഉടന്‍ നടപ്പാക്കും: മന്ത്രി

Published on 10 January, 2012
നഴ്‌സുമാരുടെ മിനിമം വേതനം ഉടന്‍ നടപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ എല്ലാ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ മിനിമം വേതനം ഉടന്‍ നടപ്പാക്കുമെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണ്‍ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ്‌ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വെളിപ്പെടുത്തി.

മിനിമം വേതനം 45 ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 450 സ്വകാര്യ ആശുപത്രികള്‍ക്ക്‌ നോട്ടിസ്‌ നല്‍കിക്കഴിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. തൊഴില്‍ വകുപ്പു നേരിട്ടു പരിശോധന നടത്തിയ ശേഷമാണ്‌ നോട്ടിസ്‌ നല്‍കിയിരിക്കുന്നത്‌. ഇനി പരിശോധന നടത്താനുള്ള ആശുപതികളില്‍ അടുത്ത ദിവസങ്ങളില്‍ അതു പൂര്‍ത്തിയക്കുമെന്നും മന്ത്രി പറഞ്ഞു.

വെറും 1500 രൂപ വരെ പ്രതിമാസ ശമ്പളത്തിനു നഴ്‌സുമാരെ പണിയെടുപ്പിക്കുന്ന നാടായി കേരളം മാറിയെന്ന്‌ മന്ത്രി ചുണ്ടിക്കാട്ടി. ഇതിന്‌ അറുതി വരുത്താന്‍ തന്നെയാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഇതിനിടെ, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ തൊഴില്‍ നിയമം പ്രകാരമുളള കുറഞ്ഞ വേതനം നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ ഇത്‌ നല്‍കുന്നുണ്ടെങ്കില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണം. നഴ്‌സുമാര്‍ക്ക്‌ ആശുപത്രി വളപ്പില്‍ സമരം ചെയ്യാന്‍ പ്രത്യേക സ്‌ഥലം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക