Image

കാവാലം ശ്രീകുമാറിനും, അപ്പുമാരാര്‍ക്കും സംഗീത നാടക അക്കാദമി അവാര്‍ഡ്‌

Published on 10 January, 2012
കാവാലം ശ്രീകുമാറിനും, അപ്പുമാരാര്‍ക്കും സംഗീത നാടക അക്കാദമി അവാര്‍ഡ്‌
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കാവാലം ശ്രീകുമാര്‍ (വായ്‌പാട്ട്‌), ഗുരുവായൂര്‍ ഗോപി (നാദസ്വരം), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട),ശാസ്‌ത്രീയ സംഗീതത്തില്‍ രമേഷ്‌ നാരായണന്‍, ലളിതസംഗീതത്തില്‍ സെല്‍മാ ജോര്‍ജ്‌, നാടകത്തില്‍ കെ.ജി. രാമു (ചമയം),മീനമ്പലം സന്തോഷ്‌, ദീപന്‍ ശിവരാമന്‍ (സംവിധാനം) കഥകളിയില്‍ ഈഞ്ചക്കാട്‌ രാമചന്ദ്രന്‍പിള്ള, നൃത്തത്തില്‍ സുനന്ദാനായര്‍ (മോഹിനിയാട്ടം) ഗിരിജാ റിഗാറ്റ (ഭരതനാട്യം) എന്നിവര്‍ അവാര്‍ഡ്‌ നേടി. പാരമ്പര്യകലകളായ കൂത്ത്‌,കൂടിയാട്ടം എന്നിവയ്‌ക്ക്‌ മാര്‍ഗി മധു, ചെണ്ട (കേളത്ത്‌ അരവിന്ദാക്ഷമാരാര്‍), നാടന്‍ കലാവിഭാഗത്തില്‍ തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കലകളുടെ വിഭാഗത്തില്‍ ആര്‍.കെ. മലയത്ത്‌ (മാജിക്‌), നാടക ഗാനരചനയില്‍ പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവര്‍ അര്‍ഹരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക