Image

കാവ്യയുടെ പുനര്‍വിവാഹംപോലെ സംവൃതയുടെ വിവാഹവാര്‍ത്തയും ഗൂഡാലോചന?

Published on 10 January, 2012
കാവ്യയുടെ പുനര്‍വിവാഹംപോലെ സംവൃതയുടെ വിവാഹവാര്‍ത്തയും ഗൂഡാലോചന?
കൊച്ചി: കാവ്യാമാധവന്റെ രണ്ടാംകല്യാണം നിശ്ചയിച്ച നായികനടി തന്നെയാണ് സംവൃത സുനിലിന്റെ കല്യാണതീയതിയും നിശ്ചയിച്ചതെന്നു സിനിമാലോകത്തുനിന്നുള്ള ആരോപണം. സംവൃതയുടെ കുടുംബവും ഇത്തരമൊരു നിലപാടു സ്വീകരിച്ചതോടെ നായികമാരെ കെട്ടിച്ചയക്കാന്‍ തിടുക്കംകൂട്ടുന്ന നായിക ആരാണെന്ന അന്വേഷണത്തിലാണ് സിനിമാപ്രേമികള്‍. നടി സംവൃതാ സുനില്‍ വിവാഹിതയാകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നാണ് അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍പറയുന്നത്. കാലിഫോര്‍ണിയയില്‍ ജോലിയുള്ള കോഴിക്കോട് സ്വദേശി അഖില്‍ എന്ന സോഫ്റ്റവെയര്‍ സംവൃതയെ വിവാഹം ചെയ്യുമെന്നായിരുന്നു വാര്‍ത്ത.

അഖില്‍ സംവൃതയെ പെണ്ണുകാണാനെത്തിയിരുന്നു. തൊട്ടടുത്ത നിമിഷംതന്നെ കല്യാണതീയതി നിശ്ചയിച്ച് വാര്‍ത്ത പരത്തിയത് ഒരു നടിയും അദ്ദേഹത്തോടു സൗഹൃദം പുലര്‍ത്തുന്ന നടനുമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതായാലും വില്ലന്‍വേഷത്തില്‍ ഒളിച്ചിരിക്കുന്ന നടിയുടെ പേര് അറിയണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. സംവൃതയുടെ കല്യാണം കഴിഞ്ഞാലുടന്‍ നടിയുടെ പേര് പരസ്യമാക്കുമെന്നാണ് വീട്ടുകാരുടെ വാഗ്ദാനം. കഴിഞ്ഞദിവസം ദുബായില്‍ നന്ന ഏഷ്യാനെറ്റ്- ഉജാല അവാര്‍ഡ് ദാന ചടങ്ങിനിടെ സംവൃത സുനില്‍ തന്റെ പെണ്ണുകാണല്‍ ചടങ്ങിനെക്കുറിച്ച് ഒരു നടനോട് ചെറുതായി സൂചിപ്പിച്ചു. തങ്ങള്‍ക്ക് ഇരുവര്‍ക്കും ഇഷ്ടമായെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ ആലോചിക്കുന്നതേയുള്ളുവെന്നുമാണ് സംവൃത പറഞ്ഞത്.

എന്നാല്‍ നടന്‍ ഈ വിവരം കാവ്യയുടെ വിവാഹവാര്‍ത്ത പുറത്തുവിട്ടു എന്ന് സംശയിക്കുന്ന നടിയോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. പിന്നീടാണ് തനിക്ക് പണി കിട്ടിയ വിവരം സംവൃത അറിയുന്നത്. എന്നാല്‍ തനിക്ക് ഏറെ വിശ്വാസമുള്ള മലയാള നടന്‍ എന്തുകൊണ്ടാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ഇപ്പോഴും സംവൃതയ്ക്ക് മനസിലാകുന്നില്ല. തന്നെയുമല്ല തന്റെ വിവാഹം ഉടനില്ലെന്നും സംവൃത വ്യക്തമാക്കുന്നു. ഒരുപക്ഷെ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം ഇത്തരമൊരു പാരയെന്നും സംവൃത സംശയിക്കുന്നു.

സംവൃതയുടെ വിവാഹം ഉടനില്ലെന്ന് നടിയുടെ അമ്മ വ്യക്തമാക്കി. ദുബായ് അവാര്‍ഡ് ദാന ചടങ്ങിനിടെ ഒരു നടന്‍ വിവാഹ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ പുറത്തുവിടുകയായിരുന്നുവെന്നും സംവൃതയുടെ അമ്മ പറയുന്നു. അടുത്ത കുടുംബ സുഹൃത്തിനെപ്പോലെ കരുതിയിരുന്ന ആ നടന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. സംവൃതയുടെ വിവാഹം നടന്ന ശേഷം ഈ നടന്‍ ആരാണെന്ന് വ്യക്തമാക്കാമെന്നും അവര്‍ പറഞ്ഞു. സംവൃത സുനില്‍ സിനിമയില്‍ സജീവമായ കാലം മുതല്‍ ഇത്തരം പാരകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അല്‍പ്പം കടുപ്പമായിപ്പോയി സംവതയുടെ അമ്മ പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയശേഷം സിനിമയില്‍ കാവ്യാമാധവന്‍ സജീവമായതോടെ ഒരു സംഘം ഇത്തരത്തില്‍ പ്രചാരണവുമായി രംഗത്തുവന്നിരുന്നു. കാവ്യ രണ്ടാംവിവാഹത്തിനൊരുങ്ങുന്നുവെന്നായിരുന്നു അന്നു പുറത്തുവന്ന വാര്‍ത്ത. ഇതേക്കുറിച്ച് തല്കാലം ആലോചിക്കുന്നില്ലെന്ന് കാവ്യയും ബന്ധുക്കളും വ്യക്തമാക്കിയതോടെയാണ് പ്രചാരണം തണുത്തത്. ഒരു യുവക്യാമറാമാനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് സെറ്റുകളില്‍ ഗോസിപ്പ് പരന്നിരുന്നു. പൊല്ലാപ്പായി മാറിയ ആദ്യവിവാഹബന്ധത്തില്‍ നിന്ന് തലയൂരിയശേഷം സ്വസ്ഥമായി ജീവിച്ചുപോകുന്ന കാവ്യാമാധവന്‍ വീണ്ടും ചിലരുടെ നോട്ട പുള്ളിയായിമാറുകയായിരുന്നു. 

ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത് കാവ്യ വീണ്ടും വിവാഹിതയാകുന്നുവെന്നാണ്. സിനിമാരംഗത്തെ ഏതോ സാങ്കേതിക വിദഗ്ദ്ധനുമായാണ് വിവാഹമെന്നും എഴുതിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ അങ്ങിനെയൊരു സംഭവമില്ലെന്നാണ് കാവ്യയുടെ വീട്ടുകാര്‍ പറയുന്നത്. 

വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരു നടിയുടെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചനയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതേ നടി തന്നെയാണ് സംവൃതയുടെ കല്യാണത്തിനും മുന്‍കൈ എടുത്തതത്രെ. എന്തായാലും താരസുന്ദരികളെ കെട്ടിച്ചയയ്ക്കാന്‍ പാടുപെടുന്ന ആ സുന്ദരി  മറനീക്കി പുറത്തുവരുന്നത് വരെ കാത്തിരിക്കാം. 

കാവ്യയുടെ പുനര്‍വിവാഹംപോലെ സംവൃതയുടെ വിവാഹവാര്‍ത്തയും ഗൂഡാലോചന?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക