Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-20

Published on 10 January, 2012
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-20
ഭ്രാന്തനെന്ന് പലരും വിശ്വസിച്ചിരുന്ന നീറോ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തു. ദൈവദോഷിയായ ഇയാള്‍ പിന്നീട്
പതിമൂന്ന്
ഏഫീസിലേക്കുള്ള യാത്രയ്ക്ക് തീരുമാനിച്ചിരുന്ന ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് യേശുവിനെ മനസ്സില്‍ ധ്യാനിച്ച് ആ പുണ്യാത്മാവിന്റെ അനുഗ്രഹാശിസ്സുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ഞങ്ങളേര്‍പ്പാടു ചെയ്തിരുന്ന പത്തേമാരി ചെറുതാണെന്നും അതില്‍ ഞാനും അല്‍ക്കയും സബദും കൂടാതെ യാത്രക്കാരായി ഇരുപതു പേരുണ്ടെന്നും അതുകൊണ്ട് ഒട്ടുവളരെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും നേരത്തെ അറിയാമായിരുന്നു. ഞങ്ങളുടെ പാചകക്കാരന്‍ താഡിയസും എന്നെ അനുഗമിച്ചിരുന്നു. ദൈവരാജ്യത്തെപ്പറ്റി ഞാനെഴുതിയിരുന്ന രണ്ടുമൂന്നു ഡയറികളും, യേശുവിന്റെ ചിത്രവും അവശ്യം വേണ്ട വസ്ത്രങ്ങളടങ്ങിയ രണ്ടു ചെറിയ പെട്ടകങ്ങളും മാത്രമേ കൂടെ എടുത്തിരുന്നുള്ളൂ.
സായാഹ്നത്തോടെ മഗ്ദലന്‍ വിട്ടു പത്തുനാഴിക പടിഞ്ഞാറുള്ള സിസെറിയ എന്ന തുറമുഖ പട്ടണത്തില്‍ അതിരാവിലെ എത്തണമെന്നായിരുന്നു തിഫെറിയോസിന്റെ നിര്‍ദ്ദേശം. ഇയാളായിരുന്നു ഞങ്ങളുടെ കപ്പിത്താന്‍ . സിസെറിയയിലേക്കുള്ള സഞ്ചാരം രാത്രിയാക്കിയതിന് പ്രത്യേക കാരണമുണ്ടായിരുന്നു. അങ്ങോട്ടുള്ള പ്രധാന നാട്ടുവഴിയില്‍ റോമന്‍ സൈനികരും ചുങ്കം പിരിവുകാരും പകലൊക്കെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. എങ്ങോട്ടു പോകുന്നു. എന്തിന്, കൈയ്യിലെന്തുണ്ട് എന്നിങ്ങനെ ചോദ്യം ചെയ്യലുമുണ്ടാകും. വിലപിടിപ്പുള്ളതെന്തെങ്കിലും യാത്രക്കാരുടെ കയ്യിലുണ്ടെങ്കില്‍ , അവര്‍ക്ക് തോന്നിയാല്‍ അതൊക്കെ ബലാല്‍ക്കാരമായി പിടിച്ചെടുക്കുകയും ചെയ്യും. ഈ പ്രയാസങ്ങള്‍ രാത്രിയിലെ യാത്ര കൊണ്ട് ഒഴിവാക്കി.
അല്‍പ്പം തടിച്ചുരുണ്ട ഒരു കഴുതയെ പൂട്ടിയ വണ്ടിയിലാണ് ഞങ്ങള്‍ സിസെറിയയിലേക്ക് തിരിച്ചത്. രാത്രി പത്തുമണിയോടെ നസറത്തിനു കുറച്ചു പടിഞ്ഞാറുള്ള ഒരു ഗ്രാമത്തില്‍ തങ്ങി. അല്‍പ്പം വിശ്രമിച്ച് സൂര്യോദയത്തിനുമുമ്പ് വീണ്ടും യാത്ര തുടര്‍ന്നു. അതിരാവിലെ തന്നെ സിസെറിയയിലെത്തി. കടലിലെ വലിയ കാറ്റും കോളും കൊണ്ട് അന്നവിടെ താമസിക്കണമെന്നും അടുത്തദിവസം പുറപ്പെടാമെന്നും കപ്പിത്താന്‍ അഭിപ്രായപ്പെട്ടതനുസരിച്ച് ഞങ്ങളവിടെ താമസിച്ചു.
ഗിസെറിയ മദ്ധ്യതരണി കടലിലെ ഒട്ടും അപ്രധാനമല്ലാത്ത തുറമുഖമായിരുന്നു. ആ ഒരു ദിവസത്തെ താമസത്തിനിടയില്‍ പല ദേശക്കാരെയും പല ഭാഷ സംസാരിക്കുന്നവരെയും അവിടുത്തെ തെരുവുകളില്‍ കണ്ടു. മിക്കവരും കച്ചോടക്കാര്‍ തന്നെ. ഡിമിഷ്‌കസില്‍ നിന്നും ആത്മഹത്യ ചെയ്യുകയായിരുന്നു. അയാളുടെ സാമന്തനായ സിറിയന്‍ ഗവര്‍ണ്ണര്‍ ഗാലസിനെ നീറോ ജറുസലേമിലെ അക്രമം അമര്‍ച്ച ചെയ്യാനും അതും പിടിച്ചെടുക്കാനുമങ്ങോട്ടയച്ചു.
തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ആദ്യഘട്ടത്തില്‍ യഹൂദരായ ഒളിപ്പോരാളികള്‍ അനേകം റോമന്‍ സൈനികരെ വകവരുത്തി വിജയം കൈവരിച്ചു. കുറെ ആഴ്ചകള്‍ അവരുടെ ഭരണമാണ് ജറുസലേമില്‍ നടന്നത്.
അവര്‍ ദൈവത്തിനു സ്തുതിപാടി!
എന്നാല്‍ നീറോ അയാളുടെ വിശ്വസ്തനും, സമര്‍ത്ഥനുമായ സൈനിക മേധാവി വെസ്‌പേസിയനെ വീണ്ടും ജറുസലേം ആക്രമിച്ചു കീഴടക്കാന്‍ നിയോഗിച്ചു. അയാളുടെ കീഴിലുള്ള അറുപതിനായിരം ഭടന്മാര്‍ നാലുഭാഗത്തുനിന്നും ജറുസലേമിനെ ആക്രമിക്കുകയായിരുന്നു. ലോകം അന്നുവരെ കണ്ടിട്ടുള്ളതില്‍വച്ച് അതിശക്തമായ ഒരു സൈനിക വ്യൂഹമാണ് വെസ്‌പേസിയന്‍ നയിച്ചിരുന്നത്. അതിന്റെ കടുത്ത ആഘാതത്തില്‍ സ്വരാജ്യ സ്‌നേഹികളായ ഒളിപ്പോരാളികള്‍ തികച്ചും പരാജിതരായി. മിക്കവരെയും സൈനികര്‍ തേടിപ്പിടിച്ച് അവരുടെ വാളിനിരയാക്കി. കോപാന്ധരായ റോമന്‍ സൈനികര്‍ ജറുസലേമിലെ ധനം കൊള്ളയടിച്ച് കാര്‍ത്തികേജില്‍ ചെയ്തതുപോലെ നഗരം ചുട്ടുചാമ്പലാക്കി.
ഞാനും അമ്മ മറിയവും ജറൂസലേം വിട്ടു.
അമ്മ മിറയത്തിനെ നസറത്തിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു അവരുട ആഗ്രഹം. അതനുസരിച്ച് ഞങ്ങള്‍ രണ്ട് ശിഷ്യന്മാരുടെ അകമ്പടിയോടെ ഒരുദിവസം കാലത്ത് യാത്രതിരിച്ചു.
എന്റെ മനസ്സില്‍ കഠിനമായ ദുഃഖം വിങ്ങിത്തുളുമ്പി. ബാല്യത്തിലെ ജറൂസലേമിലേക്കുള്ള യാത്രയും, അന്ന് അവിടെകണ്ട ഐശ്വര്യവും, പ്രതാപവുമെല്ലാം ഇന്നെവിടെ? കത്തിയെരിഞ്ഞു ചാമ്പലായ ക്ഷേത്രവും പരിസരവും ഏതെങ്കിലും വീടോ മറ്റു കെട്ടിടങ്ങളോ എരിയാതെ അവശേഷിച്ചിട്ടുണ്ടെങ്കിലും തീവെട്ടിയുമായി ഓടിയെടുത്ത റോമന്‍ സൈനികനെ കാണാം. അതുകൂടെ തീവെച്ച് നശിപ്പിക്കാന്‍ .
'ഇത് ഒരു യുഗപര്യവസാനമാണെന്ന്' യേശു പറഞ്ഞത് ഞാനോര്‍ത്തു.
വഴിയില്‍വെച്ച് അമ്മ മറിയം അധികം സംസാരിച്ചിരുന്നില്ല. അവരുടെ മനസ്സിലും ദുഃഖം നിറഞ്ഞിരുന്നെങ്കിലും പുറമേ ശാന്തിയും സംതൃപ്തിയുമാണ് മുഖത്ത് തെളിഞ്ഞുകണ്ടത്. യുഗപര്യവസാനത്തിന്റെ സമാപ്തിയില്‍ തന്റെ മകനുള്ള പങ്കിനേക്കുറിച്ചോര്‍ത്തായിരിക്കണം അവര്‍ ചാരിതാര്‍ത്ഥയായത്.
അങ്ങകലെ നസറത്തിലെ കുന്നുകള്‍ ദൃശ്യമായി!
വാള്‍ , പരിച, കുന്തം എന്നീ യുദ്ധോപകരണങ്ങള്‍ കയറ്റി അയയ്ക്കാന്‍ വന്ന സിറിയക്കാര്‍ , ആട്ടുരോമം വില്‍ക്കാന്‍ ട്രിപ്പോളിയില്‍ നിന്നു വന്ന ലിബിയര്‍ , ലെബനോന്‍ വനങ്ങളില്‍ നിന്നു സരളമരങ്ങള്‍ വെട്ടി ചങ്ങാടത്തില്‍ കൊണ്ടുവന്ന് വില്‍ക്കാന്‍ ഉത്സാഹിച്ചു നടക്കുന്ന ഹീരം ദേശക്കാര്‍ ഇങ്ങനെ കച്ചോടക്കാരുടെ ഒരു വലിയ സമൂഹംതന്നെ സിസെറിയിലുണ്ടായിരുന്നെന്നാണ് എനിക്ക് തോന്നിയത്. പൊതുവെ അവരെല്ലാം സമ്പന്നരുമായിരുന്നു.
എന്നാലൊരു കാര്യത്തിലെനിക്കവരോട് സഹതാപാമാണ് തോന്നിയത്. എത്ര പണക്കാരായിരുന്നിട്ടും റോമാക്കാരുടെ ചൂഷണത്തില്‍ നിന്നവര്‍ക്കു മോചനം കിട്ടിയിരുന്നില്ല. കപ്പിത്താനുമായി ആലോചിച്ച് അന്ന് ഒരു സത്രത്തില്‍ താമസിക്കാന്‍ നിശ്ചയിച്ചു. വൈകുന്നേരം എന്തെങ്കിലും ആഹാരം കഴിക്കണമല്ലോയെന്ന് കരുതി അല്‍ക്കയും കൂടെ ഭോജന സ്ഥലത്തു ചെന്നു. ഭക്ഷണം കൊണ്ടുവരാന്‍ ഒരു വാല്യക്കാരത്തിയെ ഏര്‍പ്പാട് ചെയ്തിട്ട് ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെയുള്ള ഇരിപ്പിടത്തില്‍ രണ്ട് റോമന്‍ സൈനികര്‍ വന്നിരുന്നു. മദ്യപിച്ചിരുന്ന അവര്‍ ഉച്ചത്തിലാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട് അവര്‍ പറയുന്നതെല്ലാം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.
ഒന്നാമന്‍ : ഹേ, തനിക്കിന്ന് എന്ത് കിട്ടി?
രണ്ടാമന്‍ : ഒമ്പതു വെള്ളി.
ഒന്നാമന്‍ : അതെന്ത്? ഇന്നിത്ര കുറഞ്ഞുപോകാന്‍ ?
രണ്ടാമന്‍ ഹീരാം ദേശക്കാരനായ ആ കച്ചോടക്കാരനെപ്പറ്റി അന്നു ഞാന്‍ തന്നോടുപറഞ്ഞിരുന്നില്ലേ? അയാളെ വിരട്ടി കുറച്ചു പണം തരപ്പെടുത്താനിന്നു പറ്റിയില്ല. വാസ്തവം പറഞ്ഞാലെനിക്കയാളോട് അനുകമ്പയാണ് തോന്നിയത്.
ഒന്നാമന്‍ അതെന്താണങ്ങനെ വരാന്‍ ?
രണ്ടാമന്‍ കച്ചോടം നല്ലപോലെ നടക്കുമ്പോഴൊക്കെ അയാളെനിക്ക് കൈയയച്ചു പണം തരുമായിരുന്നു. കഴിഞ്ഞയാഴ്ച ലെബനോനില്‍ നിന്ന് തടികയറ്റിവന്ന അയാളുടെ മൂന്നു ചങ്ങാടങ്ങള്‍ കൊടുങ്കാറ്റടിച്ചു മുങ്ങിപ്പോയത്രെ. അതിരിക്കട്ടെ, ചങ്ങാതി, നിങ്ങള്‍ക്കെത്ര കിട്ടി?
ഒന്നാമന്‍ : ഈ തെരവിനെതിരെയുള്ള മദ്യവില്‍പ്പന കടയില്ലെ, അതിന്റെ ഉടമസ്ഥനോട് ഇരുപതു വെള്ളി തട്ടി. അയാളീയിടെ പെണ്‍വാണിഭം കൂടെ തുടങ്ങിയിരിക്കുന്നുപോല്‍ …
ണ്ടാമന്‍ : (അത്ഭുതത്തോടെ) ഓ! അങ്ങനെയോ?
ഒന്നാമന്‍ :(സ്വരമല്‍പ്പം താഴ്ത്തി) നാനാദേശത്തു നിന്നുമയള്‍ പെണ്‍കുട്ടികളെ കൊണ്ടുവന്നിരിക്കുന്നു. പല വയസ്സുള്ളവര്‍ , രണ്ടു മണിക്കൂര്‍ ഒരു പെണ്ണിനോടൊപ്പം കഴിയമണമെങ്കില്‍ നാലു വെള്ളി, ഇതാണ് വില.
അവരുടെ സംഭാഷണമങ്ങനെ നീണ്ടുപോയി. എനിക്ക് വല്ലാത്ത നീരസമാണ് തോന്നിയത്. ഈ നഗരത്തില്‍ നീതിന്യായം നടത്താന്‍ ചുമതലപ്പെട്ടവരാണിവര്‍ എന്നിട്ടും നോക്കണേ! കാണിക്കുന്ന അഴിമതി. ദൈവകോപം ഇവരിലുണ്ടാകണേയെന്നു മനസ്സുകൊണ്ട് പ്രാര്‍ത്ഥിച്ചു. പിന്നീട് ഭക്ഷണംകഴിച്ച് ഞാനും അല്‍ക്കയും ഉറങ്ങാന്‍ പോയി.
അടുത്തദിവസം പത്തേമാരി പുറപ്പെട്ടു. കാറ്റ് അനുകൂലമല്ലാതിരുന്നതുകൊണ്ട് കരപറ്റിയാണ് ഞങ്ങള്‍ വടക്കോട്ടു യാത്രചെയ്തത്.
യാത്രക്കാരില്‍ രണ്ടോമൂന്നോ പേരൊഴികെ മറ്റുള്ളവരുമായി അടുത്തിടപെടാന്‍ ഞാന്‍ ശ്രമിച്ചില്ല. ഒരാള്‍ യവനനായിരുന്നു; ഇമിസ്തഹോസ്. ഞാനും ഹോസുമായി വേഗത്തിലടുത്തു. യവനരുടെയിടയില്‍ അയാളാദ്യം ഒരു പൂജാരിയായിരുന്നു. അവരുടെ ഇതിഹാസ കഥകള്‍ മറ്റുള്ളവരെ വായിച്ചുകേള്‍പ്പിച്ചും പുരാണങ്ങള്‍ പഠിപ്പിച്ചും. കുറേനാള്‍ കഴിഞ്ഞപ്പോഴെന്തുകൊണ്ടോ അയാള്‍ക്കതില്‍ വിരക്തി തോന്നി. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആശങ്കയോടെ ഇരിക്കുമ്പോഴാണ് പീറ്ററെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും ആരില്‍നിന്നോ അറിഞ്ഞ് അതില്‍ താല്‍പ്പര്യം ജനിച്ചത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരിക്കല്‍ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ചിരുന്നതായും ഹോസ് പറഞ്ഞു. പൊക്കംകുറഞ്ഞ് അല്‍പ്പം സഥൂലിച്ച ശരീരത്തോടുകൂടി ഒരു മദ്ധ്യവയസ്‌ക്കന്‍ . ശാന്തമായ മുഖം, വിനയാന്വിതന്‍ , മിതഭാഷി, ആരെയും സഹായിക്കാനൊരുക്കമുള്ള ഒരു സഞ്ചാരി. ഹോസും എഫീസിലേക്കായിരുന്നു യാത്ര.
അല്‍ക്കയും ഞാനും കൂടാതം പത്തേമാരിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയായിരുന്നു ലൂദിയ. ദൈവഭക്തയാണ്. എന്നാലവര്‍ക്ക് യേശുവിനെപ്പറ്റിയോ ക്രൈസ്തവാദര്‍ശങ്ങളെക്കുറിച്ചോ അറിവൊന്നുമില്ല.സമയം കിട്ടുമ്പോഴൊക്കെ തോറ വായിച്ചിരിക്കും. എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതല്‍ തോന്നിക്കുന്ന ലുദിയയും എന്നോട് സ്‌നേഹം കാണിച്ചിരുന്നു.
മാര്‍ക്കോസിന്‍ സബദിന്റെ പ്രായമായിരുന്നു. നല്ല വിദ്യാഭ്യാസവും പ്രസരിപ്പുമുള്ള യുവാവ്. ഒരവസരത്തില്‍ ദൈവകാരുണ്യത്തെപ്പറ്റി തന്റെ സ്‌നേഹിതന്മാരോട് സംസാരിച്ചതറിഞ്ഞ് അഗ്രിപ്പ് രാജാവിന്റെ ഭടന്മാര്‍ അയാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കലവരുടെ കയ്യിലകപ്പെട്ട മാര്‍ക്കോസിനെ കൂകിവിളിച്ചും, അയാളുടെ വസ്ത്രം കീറിക്കളഞ്ഞും ദേഹത്ത് മണ്ണുവാരിയെറിഞ്ഞും അപമാനിച്ചു. അന്നു തീരുമാനിച്ചതാണ് ജൂഡിയയില്‍ നിന്നെങ്ങനെയെങ്കിലും ഒളിച്ചോടി പോകണമെന്ന്. യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ എന്തു ത്യാഗം സഹിക്കാനുമയാള്‍ തയ്യാറായിരുന്നു.
ഞങ്ങള്‍ നങ്കൂരമിട്ട ആദ്യത്തെ പട്ടണം സൈപ്രസിലെ പാഹോസ് ആയിരുന്നു. അവിടെയെത്താന്‍ രണ്ടുദിവസത്തെ യാത്രയെ വേണ്ടിവന്നുള്ളൂ. പാഹോസില്‍ യാത്രക്കാര്‍ കയറുകയോ, ഇറങ്ങുകയോ ചെയ്യുന്നത് ഞാന്‍ കണ്ടില്ല. ശുദ്ധജലം ഒരു ചെറുതോണിയില്‍ കൊണ്ടുവന്ന് പത്തേമാരിയിലെ ജോലിക്കാരെ ഏല്‍പ്പിച്ചു. അതിനാണവിടെ തങ്ങിയത്.
പാഹോസില്‍ നിന്നു പുറപ്പെട്ട് ഞങ്ങളൊരാഴ്ചയോളം യാത്ര ചെയ്തു. കാറ്റ് അനുകൂലമായിരുന്നതുകൊണ്ട് പായ് കെട്ടിയ പത്തേമാരി സ്വച്ഛന്ദം മുമ്പോട്ടു നീങ്ങിയിരുന്നു. തെളിഞ്ഞ ആകാശത്ത് രാത്രിയില്‍ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നതും, പൂര്‍ണ്ണചന്ദ്രന്‍ നിലാവ് വിതറി ഉദിച്ചുയരുന്നതും എന്റെ മനസ്സിനാനന്ദം നല്‍കിയ കാഴ്ചയായിരുന്നു. മൈര, മിലറ്റസ് എന്നീ തുറമുഖ പട്ടണങ്ങളെ പിന്നിട്ട് കപ്പല്‍ മുന്നോട്ടുപോയ കാര്യം കപ്പിത്താന്‍ വിളിച്ചുപറഞ്ഞപ്പോഴാണ് എല്ലാവരുമറിഞ്ഞത്. മിലറ്റസിനെക്കുറിച്ച് ഞാന്‍ മുമ്പേ കേട്ടിട്ടുണ്ട്. കളിമണ്ണുകൊണ്ട് പാത്രങ്ങളുണ്ടാക്കുകയും മീന്‍പിടിക്കുന്ന വല നെയ്യുകയും ചെയ്യുന്ന അതിപ്രഗത്ഭരായ ജോലിക്കാരവിടെയുണ്ട്. എന്റെ പരേതനായ അച്ഛന് മിലറ്റസില്‍ സ്‌നേഹിതന്മാരുണ്ടായിരുന്നുവെന്നും കച്ചോടത്തിനായി അദ്ദേഹം ഒന്നോ രണ്ടോ പ്രാവശ്യം അവിടെ പോയിട്ടുണ്ടെന്നും ഇളയമ്മ പറഞ്ഞത് ഞാനോര്‍ത്തു. അച്ഛന്‍ അവിടെനിന്നു കൊണ്ടുവന്ന അതിമനോഹരമായ ഒരു ഭരണി വീട്ടിലെ സ്വീകരണമുറിയില്‍ ഒരലങ്കാരവസ്തുവായി വളരെനാള്‍ വെച്ചിരുന്നു. പലനിറത്തിലുള്ള ചായംപൂശി, ചുവപ്പും നീലയും കലര്‍ന്ന മുത്തുകള്‍ പതിപ്പച്ച ആ കൗതുക വസ്തു കാണാന്‍ അയല്‍ക്കാര്‍ വീട്ടില്‍ വരുമായിരുന്നു.
പാഹോസ് വിട്ടതിന്റെ രണ്ടാം ദിവസം രാവിലെ കടലിലെ കാലാവസ്ഥ ഒന്നുമാറി. ആകാശം ഇരുണ്ടു. മഴയുടെ ആരംഭമാണ്. തെക്കോട്ടു കാറ്റാഞ്ഞടിച്ചു. പത്തേമാരിയൊന്നു കുലുങ്ങി. തിഫെറിയോസ് കാറ്റിനനുകൂലമായി കുറച്ചുനാഴിക തെക്കോട്ട് പത്തേമാരി വിട്ടു. സമയം അന്തിയോടടുത്തപ്പോള്‍ ചാടിയും ഉലഞ്ഞും പത്തേമാരി ചെന്നത് പടാന എന്ന പട്ടണത്തിന് അഞ്ചോ ആറോ നാഴിക വടക്ക് ഒരുള്‍പ്രദേശത്താണ്. തോണി കടലിലിറക്കി ആള്‍പ്പാര്‍പ്പിലാത്ത ആ സ്ഥലത്ത് ഞങ്ങളിറങ്ങി. ഇനി എന്തുചെയ്യണമെന്നായി ആലോചന. നേരവും ഇരുട്ടുന്നു.
തിഫെറിയോസ് ഭക്ഷണം പാചകം ചെയ്യാന്‍ ഏര്‍പ്പാടാക്കിയിട്ട് മൂന്നു ജോലിക്കാരുമായി ആ സ്ഥലമാകെയൊന്നു ചുറ്റിനടന്നു. വന്യമൃഗങ്ങളോ, കാടന്മാരോ ഇല്ലെന്ന് ഉറപ്പുവരുത്തി. രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ അയാള്‍ തീരുമാനിച്ചു. ഇനി സോറില്‍ കപ്പലടുപ്പിക്കയില്ലെന്നും നേരെ ടൈറിലേക്ക് പോകുമെന്നുകൂടി അയാള്‍ പറഞ്ഞു.
കാലത്ത് ആകാശം തെളിഞ്ഞിരുന്നു. പുറപ്പെടാന്‍ സമയമായപ്പോള്‍ ലുദിയ ദുഃഖിതയായിരിക്കുന്നത് ഞാന്‍ കണ്ടു. രാത്രി കിടന്നുറങ്ങിയ കരിമ്പടത്തില്‍ വേദപുസ്തകവും കൈയ്യില്‍പ്പിടിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരിക്കയാണവര്‍ . മറ്റു യാത്രക്കാരെപ്പോലെ പത്തേമാരിയിലേക്കിറങ്ങാനുള്ള തിടുക്കമൊന്നുമവര്‍ കാണിച്ചില്ല.
ഞാനടുത്തുചെന്ന് ലൂദിയയുടെ ചുമലില്‍ കൈവെച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചിട്ടു ചോദിച്ചു- “നമുക്ക് പോകണ്ടെ?”
ഒന്നുരണ്ട് മിനിട്ടുനേരത്തേക്ക് അവര്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. പിന്നെ സാവധാനത്തില്‍ അവരുടെ കഥ ചുരുക്കത്തില്‍ പറഞ്ഞു. ലുദിയയുടെ ഭര്‍ത്താവ് ജൂഡിയയിലെ സമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. അയാള് ആറേഴുമാസം മുമ്പ് മരിച്ചുപോയി. അവര്‍ക്കാകെ ഒരു മകനേയുണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് സോറിലാണ് ജോലി. മകന്റെ കൂടെ താമസിക്കാനിറങ്ങിത്തിരിച്ചതാണവര്‍ . തിഫെറിയോസ് പത്തേമാരി നേരെ ടൈറിലേക്കാണ് വിടാന്‍ പോകുന്നതെന്നും പറഞ്ഞപ്പോഴാ സ്ത്രീ വലിയ സങ്കടത്തിലായത് സ്വാഭാവികമാണല്ലോ.
ഞങ്ങളില്‍ ചിലര്‍ സോറില്‍ കപ്പലടുപ്പിക്കണമെന്നും ലുദിയയെ അവിടെ ഇറക്കണമെന്നും കപ്പിത്താനോട് പറഞ്ഞുനോക്കിയെങ്കിലും അയാളതിന് സമ്മതിച്ചില്ല. ഒരാള്‍ക്കുമാത്രമായി അവിടെ നങ്കൂരമിടാന്‍ കഴിയില്ലെന്നും ഇനി താമസിച്ചാല്‍ നിയോപൊലിസിലേക്കുള്ള അയാളുടെ യാത്ര അപകടത്തിലാകുമെന്നും തിഫെറിയോസ് അഭിപ്രായപ്പെട്ടു. രാത്രിയിലെ കാലാവസ്ഥയറിയാന്‍ ചില വാനനിരീക്ഷണങ്ങളൊക്കെ നടത്തി. വടക്കന്‍കാറ്റ് രണ്ടുമൂന്നു ദിവസത്തിനകം അനുകൂലമാകുമെന്നും ആ സമയം കുറെദൂരം സഞ്ചരിക്കണമെന്നുമാണ് കപ്പലോടിച്ചു പരിചയമുള്ള തിഫെറിയോസ് വാദിച്ചത്.
ആറേഴു നാഴിക കരമാര്‍ഗ്ഗം പോയാല്‍ ലൂദിയക്ക് സോറിലെത്താം. എന്നാല്‍ അപരിചിതമായ സ്ഥലത്തുകൂടെ ആ സ്ത്രീ തനിച്ചെങ്ങനെ സഞ്ചരിക്കും? ഞാന്‍ ലുദിയയെ ആശ്വിസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ടൈറില്‍ ചെന്നിട്ട് മറ്റെന്തെങ്കിലും പോംവഴി കണ്ടുപിടിക്കാമെന്നു കപ്പിത്താന്‍ പറഞ്ഞതവരും സമ്മതിച്ചു. ഞങ്ങളവിടം വിട്ടു. പത്തേമാരിയില്‍ ലുദിയക്ക് വേണ്ട സൗകര്യങ്ങള്‍ പ്രത്യേകമായി ചെയ്തുകൊടുക്കാന്‍ ഞാന്‍ അല്‍ക്കയട് പറയുകയും ചെയ്തു.
ടൈഗറില്‍ ചെല്ലുന്നതിനുമുമ്പായി സുവിശേഷത്തെപ്പറ്റി ഞാന്‍ ലുദിയയോട് സംസാരിച്ചുനോക്കി. ആദ്യമൊന്നും അത്ര കാര്യമായടുത്തില്ലെങ്കിലും രണ്ടുദിവസത്തെ സംഭാഷണത്തിനുശേഷം അവര്‍ക്കതിനെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളതായിട്ടെനിക്കു തോന്നി. രക്ഷകനായി പിറന്ന യേശുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ മഹത്തായ ത്യാഗത്തെക്കുറിച്ചും ഞാന്‍ സംസാരിച്ചപ്പോള്‍ അവരുടെ മനസ്സിന് അല്‍പ്പം ശാന്തി കിട്ടിയെന്ന് ഞാന്‍ വിശ്വസിച്ചു. എന്തിന് കൂടുതല്‍ പറയുന്നു, അല്‍ക്കയുടെ പരിചരണംകൊണ്ടും, എന്റെ ഹൃദയംഗമമായ വാക്കുകളാലും എങ്ങോട്ടുവേണമെങ്കിലും വരാന്‍ സാന്നദ്ധയായിട്ടാണ് കണ്ടത്.
ടൈറില്‍ ഒന്നോ രണ്ടോ യാത്രക്കാര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്‌തെന്ന് തോന്നുന്നു ധാന്യങ്ങളും വെള്ളവും പത്തേമാരിയിലേക്ക് കൊണ്ടുവരാന്‍ വേണ്ട സമയം മാത്രം അവിടെ തങ്ങി. ഏതാനും മണിക്കൂറുകള്‍ !.
രണ്ടുദിവസം കഴിഞ്ഞ് പത്തേമാരി സെഫറിയസ് തീരത്തെത്തി. ഹെയിഫയില്‍ നിന്ന് ആട്ടുരോമം വില്‍ക്കാന്‍ വന്നിരുന്ന രണ്ടു തടിയന്‍ വ്യാപാരികള്‍ അവിടെയിറങ്ങി. ആ സമയം അവരിലൊരുത്തന്‍ മനോഹരമായൊരു രോമകുപ്പായം അല്‍ക്കയ്ക്ക് സമ്മാനമായി കൊടുത്തത് ഞാനോര്‍മ്മിക്കുന്നു. സെഫേറിയസില്‍ അധികം താമസിച്ചില്ല. നങ്കൂരമിടാനും അഴിക്കാനുമുള്ള സമയം.
സെഫേറിയസില്‍ നിന്നു പത്തേമാരി വിട്ട് ഞങ്ങള്‍ വടക്കുകിഴക്കോട്ടാണ് യാത്ര ചെയ്തത്. കാറ്റ് അനുകൂലമായിരുന്നു. പകല്‍ കമ്പിളിയുടുപ്പുകള്‍ തുന്നിയും, ലുദിയയോട് യേശുവിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചും സമയം കഴിക്കും. പാചകകലയില്‍ ഒട്ടൊക്കെ വിദഗ്ധനായിരുന്നു. കപ്പിത്താന്‍ തിഫെറിയോസ്. ചിലപ്പോള്‍ സ്വയം പാചകംചെയ്ത സ്വാദിഷ്ടമായ ഭോജ്യവസ്തുക്കള്‍ എനിക്കു കൊണ്ടുവന്നു തരും. താഡിയസും അയാളെ ഇക്കാര്യത്തില്‍ സഹായിച്ചിരുന്നു. ഞാനത് ഞങ്ങളുടെ കൂട്ടരുമായി പങ്കുവെച്ച് കഴിക്കയായിരുന്നു പതിവ്.അതില്‍ ലുദിയയേയും, ഹോസിനെയും ചേര്‍ത്തിരുന്നു.
അങ്ങനെ അഞ്ചാം ദിവസം ഞങ്ങള്‍ ഏഷ്യാമൈനറിലുള്ള എഫീസിസ് എന്ന ദേശത്തെത്തി. സമയം സായാഹ്നം. കപ്പിത്താന്‍ ഈയം കടലിലേക്കിട്ട് ദൂരം അഞ്ച് മാറ്(നാലുമാറ് ഏതാണ്ട് ഒരു മൈല്‍ ) എന്നു കണ്ടുപിടിച്ചു.
അങ്ങിങ്ങായി പാറക്കെട്ടുകള്‍ കണ്ടതുകൊണ്ട് അതിനിടയില്‍ അകപ്പെടരുതെന്നു കരുതി ഉടനെ നങ്കൂരമിട്ടു.
ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ മാത്രമേ അവിടെയിറങ്ങിയുള്ളൂ. കപ്പിത്താനോടും ജോലിക്കാരോടും നന്ദിപറഞ്ഞ് കരക്കിറങ്ങി.
എന്റെ മനസ്സില്‍ ആശങ്ക നിറഞ്ഞിരുന്നു.
ഞാന്‍ ചുറ്റും നോക്കി!
പുതിയ സ്ഥലം! നാട്ടുകാരുടെ ഭാഷയോ, സ്വഭാവമോ ഒന്നുമറിയാന്‍ പാടില്ല. അവരെങ്ങനെയായിരിക്കും ഞങ്ങളെ സ്വീകരിക്കുക?
എന്നാല്‍ ഞാനിത് പുറമെ കാണിച്ചില്ല.
കരയ്ക്കിറങ്ങിയപ്പോഴൊരുപിടിമണ്ണ് എടുത്ത് ചുംബിച്ച് യേശുവിനെ വാഴ്ത്തി. എല്ലാവരും സങ്കീര്‍ത്തനം ചൊല്ലി.
ഇനിയെന്താണു ചെയ്യേണ്ടതെന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അല്‍പ്പം ദൂരെ നിന്നൊരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ നേരെ വരുന്നതു കണ്ടു. ഒരു കൈയ്യില്‍ വലിയൊരു മീനും, മറ്റേ കയ്യില്‍ ഒരു തോല്‍സഞ്ചിയും തൂക്കിപ്പിടിച്ചുകൊണ്ടാണ് അയാളുടെ വരവ്. തോളില്‍ മൂര്‍ച്ചയുള്ള മഴുവും കാണാനുണ്ട്. കാലടികള്‍ നീട്ടിവെച്ച് മുമ്പോട്ടാഞ്ഞു നടന്നാണ് അടുത്തുവന്നത്.
അയാളുടെ മുഖത്ത് ആദ്യം ആശ്ചര്യം സ്ഫുരിച്ചു. പിന്നീടാണ് ചിരിക്കാന്‍ ശ്രമിച്ചത്.
ആംഗ്യം കാണിച്ചായിരുന്നു സംഭാഷണം തുടങ്ങിയതെങ്കിലും പിന്നീടത് പ്രാകൃതയവന ഭാഷയിലായി. ഭാഗ്യമെന്നേ പറയേണ്ടൂ, ഹോസിന് ആ ഭാഷ വശമുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് പിന്നെ വിഷമിക്കേണ്ടിവന്നില്ല.
ആ യുവാവ് ഞങ്ങളെ അവരുടെ ഗ്രാമാധിപന്റെയടുത്തു കൊണ്ടു പോയി. ദയാലുവായ ഒരു വൃദ്ധന്‍ . കല്ലും മരവും കൊണ്ടു കെട്ടിയുയര്‍ത്തിയ ചെറയതെങ്കിലും വൃത്തിയുള്ള ഒരു വീട്ടിലാണയാള്‍ താമസിച്ചിരുന്നത്. ഞങ്ങളെയാകെയൊന്നു നിരീക്ഷിച്ചിട്ട് യുവാവിനോടെന്തോ നേരിയ ശബ്ദത്തില്‍ സംസാരിച്ചു. പിന്നീടിരിക്കാന്‍ പറഞ്ഞു.
ഞങ്ങളുടെ ആഗമനത്തിന്റെ ഉദ്ദേശവും എവിടെനിന്നാണ് വരുന്നതെന്നുമെല്ലാം ഹോസ് ഗ്രാമാധിപനെ പറഞ്ഞു മനസ്സിലാക്കി. അതിലൊന്നുമയാള്‍ താല്‍പ്പര്യം കാണിച്ചില്ല. എന്നാലയാളുടെ തലക്കെട്ടില്‍ തുന്നിച്ചേര്‍ത്തിരുന്ന ഒരു സ്ത്രീയുടെ രൂപം ഞാന്‍ മറ്റെവിടെയോ കണ്ടതുപോലെ തോന്നി.
നേരം വൈകിയതോടെ ഗ്രാമാധിപന്‍ ഒരു സില്‍ബന്ധിയെ വിളിച്ച് ഞങ്ങള്‍ക്ക് ഭക്ഷണം ഏര്‍പ്പാടു ചെയ്തിട്ട് അന്നവിടെ താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു.

തുടരും...
.
Novel Link



ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-20
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക