Image

റിപ്പബ്ലിക് ദിനം: തായ്‌ലന്‍ഡ് പ്രധാനമന്ത്രി മുഖ്യാതിഥി

Published on 10 January, 2012
റിപ്പബ്ലിക് ദിനം: തായ്‌ലന്‍ഡ് പ്രധാനമന്ത്രി മുഖ്യാതിഥി
ബാങ്കോക്ക്: ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ തായ്‌ലന്‍ഡിലെ ആദ്യ വനിതാ പ്രധാനമന്ത്രി യിന്‍ലക് ഷിനവത്ര മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജനവരി 24 ന് അവര്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ ജൂലായിലാണ് മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയുടെ സഹോദരി യിന്‍ലക് ഷിനവത്ര പ്രധാനമന്ത്രിയായി അധികാരമേറ്റത്. സന്ദര്‍ശനത്തിനിടെ പെട്രോളിയം, ഊര്‍ജ്ജം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക