Image

നാല് ബാങ്കുകള്‍ക്ക് കൂടി സ്വര്‍ണം ഇറക്കുമതി ചെയ്യാം

Published on 10 January, 2012
നാല് ബാങ്കുകള്‍ക്ക് കൂടി സ്വര്‍ണം ഇറക്കുമതി ചെയ്യാം
മുംബൈ: വിദേശത്ത് നിന്ന് സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യാന്‍ ഏഴ് ബാങ്കുകള്‍ക്ക് കൂടി റിസര്‍വ് ബാങ്ക് അനുമതി നല്‍കി. യെസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയന്‍ ബാങ്ക്, ഐഎന്‍ജി വൈശ്യ എന്നിവയ്ക്കാണ് ആര്‍ബിഐ പുതുതായി അനുമതി നല്‍കിയത്.

ഇതോടെ, സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള ബാങ്കുകളുടെ എണ്ണം 35 ആയി. കഴിഞ്ഞ വര്‍ഷം കേരളം ആസ്ഥാനമായുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ ഏഴ് ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.

സ്വര്‍ണഇറക്കുമതിക്ക് അനുമതി ലഭിച്ച ബാങ്കുകള്‍ക്ക് തങ്ങളുടെ ശാഖകളിലൂടെ സ്വര്‍ണനാണയങ്ങളുടെയും തങ്കക്കട്ടികളുടെയും വില്‍പന നിര്‍വഹിക്കാനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക