Image

താരകമാസം കിക്ക്- ഓഫ് ഹൂസ്റ്റണില്‍

പി.പി.ചെറിയാന്‍ Published on 10 January, 2012
താരകമാസം കിക്ക്- ഓഫ് ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ ഒദ്യോഗികനാവായ മലങ്കര സഭാ താരകയുടെ നേതൃത്വത്തില്‍ 2012 ജനുവരി മാസം താരകമാസമായി കൊണ്ടാടുന്ന വേളയില്‍ , ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ താരകമാസത്തിന്റെ ഒദ്യോഗിക കിക്ക്-ഓഫ് ചടങ്ങ് നടത്തി. ജനുവരി 8ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടത്തിയ ഒദ്യോഗിക ചടങ്ങില്‍ വികാരി റവ.സഖറിയാ ജോണ്‍ , ഇടവകയംഗം അലകസ് പാപ്പച്ചന് ആയുഷ്‌കാല അംഗത്വം നല്‍കികൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് വര്‍ഗീസ് ജോസഫ്, മാത്യൂ. പി. കുരികേ
ശു എന്നിവര്‍ക്കും ആയുഷ്‌ക്കാല അംഗത്വം നല്‍കി.

1893 ജനുവരി മാസം ആദ്യലക്കം പ്രസിദ്ധീകരിച്ച മലങ്കര സഭാ താരക പ്രസിദ്ധീകരണത്തിന്റെ 119 വര്‍ഷങ്ങള്‍ പിന്നിട്ട്, 120-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിയ്ക്കയാണ്. 120-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഓരോ മാര്‍ത്താമ്മാ ഭവനത്തിലും ഒരു സഭാതാരക എന്ന ലക്ഷ്യം വച്ച് നിരവധി കര്‍മ്മപരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഈടുറ്റ ലേഖനങ്ങള്‍ , പഠനങ്ങള്‍ , മെത്രാപ്പോലീത്തായുടെ
കത്ത്, സഭാ സംബന്ധമായ വാര്‍ത്തകള്‍ തുടങ്ങിയവയാല്‍ സംപുഷ്ടമായ സഭാതാരകയുടെ ചെയര്‍മാന്‍ ആയി ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ പ്രവര്‍ത്തിക്കുന്നു.

സഭാതാരക 120-ാം വാര്‍ഷികാചരണത്തിന്റെയും, താരകമാസത്തിന്റെയും വിജയത്തിനായി, ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയില്‍ , താരക മാനേജിംഗ് കമ്മറ്റി അംഗം ടി.എ. മാത്യൂ, പ്രമോട്ടര്‍ തോമസ് മാത്യൂ (ജീമോന്‍ ), മുന്‍ പ്രമോട്ടര്‍ ജോണ്‍ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.

താരകമാസം കിക്ക്- ഓഫ് ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക